മുംബൈ: ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് അക്ഷയ് കുമാർ. ഇടയ്ക്കിടെ ഭാര്യ ട്വിങ്കിൾ ഖന്നയോട് സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. വിവാഹ വാർഷികം, ജന്മദിനവും തുടങ്ങിയ അവസരങ്ങളിലെല്ലം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്റെ സ്‌നേഹം പങ്കുവയ്ക്കാറുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി വിവാഹ ജീവിതം നയിക്കുകയാണ് ബോളിവുഡിലെ ഈ സ്റ്റാർ കപ്പിൾ.

ട്വിങ്കിളിനെ കണ്ടെത്തുന്നതിനു മുൻപ് തനിക്ക് രണ്ട്-മൂന്ന് ബ്രേക്ക്അപ്പുകൾ സംഭവിച്ചിരുന്നെന്നും അതിനെ ഏങ്ങനെ നേരിട്ടെന്നും അക്ഷയ് അടുത്തിടെ വെളിപ്പെടുത്തി. രൺവീർ ഷോ പോഡ്കാസ്റ്റിലൂടെ ആയിരുന്നു, തിനക്ക് സംഭവിച്ച ബ്രേക്ക്അപ്പുകളെ എങ്ങനെ നേരിട്ടെന്ന് അക്ഷയ് കുമാർ തുറന്നു പറഞ്ഞത്. തനിക്ക് ആ സമയം നന്നായി ദേഷ്യം ഉണ്ടായിരുന്നെന്നും, വ്യായാമം ചെയ്താണ് അതിനെ നേരിട്ടതെന്നും അക്ഷയ് പറഞ്ഞു. "ഞാൻ കൂടുതൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി. ധാരാളം ഭക്ഷണം കഴിക്കാൻ തുടങ്ങി. ഒരു 'മാർഷ്യൽ ആർട്ടിസ്റ്റ്' തന്റെ ബ്രേക്ക്അപ്പ് ഈ രീതിയിലാണ് നേരിടേണ്ടതെന്നാണ് ഞാൻ കരുതുന്നത്.'

രവീണ ടണ്ടൻ, ശിൽപ ഷെട്ടി, പൂജ ബത്ര തുടങ്ങിയ താരങ്ങളുമായി അക്ഷയ് കുമാർ മുന്മ്പ് പ്രണയത്തിലായിരുന്നു. രവീണയുമായുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് പോലും എത്തിയെങ്കിലും പിന്നീട് ഇരുവരും പിന്മാറുകയായിരുന്നു.

വർക്ക് ഫ്രണ്ടിൽ, അക്ഷയ് കുമാർ ബഡേ മിയാൻ ചോട്ടെ മിയാൻ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രത്തിൽ ടൈഗർ ഷ്‌റോഫും, മലയാളി താരം പൃഥ്വിരാജും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വെൽക്കം ടു ദി ജംഗിൾ, സിങ്കം എഗയിൻ, ഹേരാ ഫെരി 3 എന്നിവയാണ് വരാനിരിക്കുന്ന അടുത്ത ചിത്രങ്ങൾ.