ലോസ് ഏഞ്ചൽസ്: എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ. അന്തർദേശിയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. നൂർ അൽഫലാഹുമായി അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്ന് മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ സിനിമാ ലോകത്തെ ഇതിഹാസമായാണ് അൽ പച്ചീനോയെ സിനിമാ പ്രേമികൾ കാണുന്നത്. മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി അൽ പച്ചീനോ വിശേഷിപ്പിക്കപ്പെടുന്നു.

ദ ഗോഡ്ഫാദർ പരമ്പരയിലെ മൈക്കേൽ കോർലിയോൺ, സ്‌കാർഫേസ് എന്ന ചിത്രത്തിലെ ടോണി മൊണ്ടാന, കാർലിറ്റോസ് വേ എന്ന ചിത്രത്തിലെ കാർലിറ്റോ ബ്രിഗാന്റെ, സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ ലെഫ്റ്റനന്റ് കേണൽ ഫ്രാങ്ക് സ്ലേഡ്, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന ചിത്രത്തിലെ റോയ് കോഹ്ൻ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കഥാപാത്രങ്ങൾ.

992ൽ സെന്റ് ഓഫ് എ വുമൺ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇതിനു മുൻപ് മറ്റു വേഷങ്ങൾക്കായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.