മുംബൈ: ആഡംബര ബാഗുമായി പൊതുവേദിയിലെത്തി ബോളിവുഡ് താരം ആലിയ ഭട്ടിനെതിരെ വിമർശനം. മൃഗസംരക്ഷണത്തിനെതിരെ സംസാരിക്കുകയും അതിന്റെ പേരിൽ സിനിമ നിർമ്മിക്കുകയും ചെയ്ത ആലിയ തന്നെ മൃഗത്തോലുകൊണ്ട് നിർമ്മിച്ച ബാഗ് ഉപയോഗിച്ചതാണ് വിമർശനത്തിന് കാരണം. നടിയുടേത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്ന വിമർശനം.

പശുക്കുട്ടിയുടെ തുകൽക്കൊണ്ട് നിർമ്മിച്ച ഈ ബാഗിന്റെ വില 2.3 ലക്ഷമാണ്. സിനിമയിൽ മൃഗസംരക്ഷണത്തിന് വേണ്ടി സംസാരിക്കുകയും എന്നാൽ ജീവിതത്തിൽ അതൊക്കെ കാറ്റിൽപ്പറത്തുകയാണെന്നും ആലിയയെ പോലൊരു നടി മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തികൾ ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുന്നു.

ആലിയ ഭട്ട് നിർമ്മാണ പങ്കാളിയായ ആനവേട്ടക്കെതിരെയുള്ള വെബ് സീരീസിന്റെ പ്രമോഷന് നടി സംസാരിച്ച് വിഡിയോക്കൊപ്പമാണ് കമന്റുകൾ ഉയരുന്നത്. അതേസമയം ആലിയയെ പിന്തുണച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വ്യക്തി ജീവിതത്തെയും കരിയറിനെയും കൂട്ടിക്കലർത്തരുന്നാണ് ഇവർ പറയുന്നത്.

ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരെ വനപാലകർ നടത്തുന്ന പോരാട്ടവുമാണ് ആലിയ സഹപങ്കാളിയായ 'പോച്ചർ' എന്ന വെബ് സീരീസിന്റെ പ്രമേയം. റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച വെബ് സീരീസിൽ' നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിച്ചത്. പ്രൈം വിഡിയോ അവതരിപ്പിച്ച് വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.