- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ മികച്ച് വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷന് നേടി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
ന്യൂഡല്‍ഹി: മുപ്പതാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി നാമനിര്‍ദേശം നേടി പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പുരസ്‌കാര പ്രഖ്യാപനം ജനുവരി 12ന് നടക്കും. എമിലിയ പെരെസ് (ഫ്രാന്‍സ്), ഫ്‌ലോ (ലാത്വിയ), ക്‌നീകാപ്പ് (അയര്‍ലന്‍ഡ്), ഐ ആം സ്റ്റില്‍ ഹിയര്‍ (ബ്രസീല്‍), ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങളോടാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിക്കുന്നത്.
മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ചിത്രം നേടിയത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്. മലയാളം- ഹിന്ദി ഭാഷയില്‍ ഇറങ്ങിയ ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.