- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൽ നീരദിന്റെ കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ ചിത്രം ബോഗയ്ൻവില്ല
തിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച ആറ് ക്യാരക്ടർ പോസ്റ്ററിന് പിന്നാലെ അമൽ നീരദിന്റെ കുഞ്ചാക്കോ ബോബൻ-ഫഹദ് ഫാസിൽ ചിത്രത്തന്റെ ഫസ്റ്റ്ലുക്കും പുറത്തെത്തി.ബോഗയ്ൻവില്ല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.മാസ്റ്റും സ്‌റ്റൈലിഷ് ലുക്കും ചേർന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ തംരഗമായിരുന്നു.
തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്ന കുഞ്ചാക്കോ ബോബന്റെ ലുക്കാണ് ആദ്യം പുറത്ത് വിട്ടത്.നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റർ വൈറലായതോടെ ഒരോ മണിക്കൂറിന്റെ ഇടവേളകളിൽ മറ്റ് കഥാപാത്രങ്ങളുടെ പോസ്റ്ററും പുറത്ത് വന്നു.തോക്ക് ചുണ്ടി നിൽക്കുന്ന ഫഹദ് ഫാസിൽ,ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന ജോതിർമയിയുടെ ബോൾഡ് ലുക്കിലുള്ള പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ തരംഗമായി.പിന്നാലെയാണ് ഷറഫുദ്ദിൻ, വീണ നന്ദകുമാർ, ശൃന്ദ എന്നിവരുടെ പോസ്റ്ററും പുറത്ത് വന്നത്.
ഞായാറാഴ്‌ച്ച ഉച്ചയോടെയാണ് അഭിനേതാക്കളുടെ പേജിൽ കൂടി തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത യുവ നോവലിസ്റ്റ് ലാജോ ജോസും അമൽ നീരദും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കോഫീ ഹൗസ്, ഹൈഡ്രേഞ്ചിയ, കന്യാമരിയ, ഓറഞ്ചുതോട്ടത്തിലെ അതിഥി, റെസ്റ്റ് ഇൻ പീസ്, റൂത്തിന്റെ ലോകം എന്നീ നോവലുകളിലൂടെ ജനപ്രീതിയാർജിച്ച ലാജോ ജോസ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമ കൂടിയാണ് ബോഗയ്ൻവില്ല.
ഇതോടെ സിനിമയുടെ കഥാപശ്ചാത്തലത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി.അമൽ നീരദിന്റെ മറ്റു ചിത്രങ്ങൾ പോലെ ഹോളിവുഡ് ചിത്രങ്ങളിൽ ഇൻസ്പയേർഡ് ആയിട്ടുള്ള ചിത്രമാണോ ഇതെന്നായിരുന്നു അദ്യത്തെ ചർച്ചകൾ.ചിത്രത്തിന്റെ ക്യാരക്ടർ, ഫസ്റ്റ്ലുക്ക് പോസ്റ്ററിനെ മറ്റ് പാശ്ചാത്യ സിനിമകളുടേതുമായി താരതമ്യം ചെയ്താണ് ഒരു കൂട്ടർ ചർച്ചകളിൽ സജീവമാകുന്നത്.എന്നാൽ അതല്ലെന്നും ലജോജോസിന്റെ തന്നെ ഏതെങ്കിലും നോവലിന്റെ പശ്ചാത്തലത്തിൽ ആവാം സിനിമയെന്നും ചർച്ചകൾ ഉണ്ട്.ഇതിൽ റൂത്തിന്റെ ലോകവും ഓറഞ്ചുതോട്ടത്തിലെ അതിഥിയുമാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ നിറയുന്നത്.തോക്ക് ചൂണ്ടി നിൽക്കുന്ന കഥാപാത്രങ്ങളെ ഓറഞ്ചുതോട്ടത്തിലെ അതിഥിയുമായാണ് കൂടുതൽ പേരും ചേർത്ത് വായിക്കുന്നത്.
ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ൻവില്ല.ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്കുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമകൂടിയാണിത്.ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. 'ടേക്ക് ഓഫി'നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
സുഷിൻ ശ്യാം സംഗീത സംവിധാനവും ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.