- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
59ാം പിറന്നാൾ ആഘോഷമാക്കി ആമിർ ഖാൻ
മുംബൈ: ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്റ്റാണ് ആമിർ ഖാൻ. അപ്പോൾ 59ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്ന താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. നിർമ്മാതാവായാണ് താരത്തിന്റെ തിരിച്ചുവരവ്. മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിന്റെ നിർമ്മാതാവാണ് താരം. ഈ മാസം ഒന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
ലാപതാ ലേഡീസിന്റെ വിജയം നൽകിയ ആവേശത്തിലാണ് ആമിർ ഖാൻ ഇപ്പോൾ. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വിഡിയോ ആണ്. കിരൺ റാവുവിനും പാപ്പരാസികൾക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ച് ആദ്യം കിരൺ റാവുവിനാണ് താരം നൽകിയത്.
15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2021 ജൂലൈയിലാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവർക്ക് ആസാദ് എന്ന മകൻ കൂടിയുണ്ട്. ലാൽ സിങ് ഛദ്ദയായിരുന്നു ആമിർ ഖാന്റെ അവസാന ചിത്രം. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയിൽ താരം ആമിർ ഖാൻ അതിഥി താരമായി എത്തിയിരുന്നു.