- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അതെ ട്വിറ്റർ സഹോദരാ, ഞാൻ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാർക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചൻ എന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ... ; ബ്ലൂ ടിക് നഷ്ടമായതിൽ അമിതാഭ് ബച്ചന്റെ പ്രതികരണം
മുംബൈ: ട്വിറ്ററിലെ ബ്ലൂ ടിക് പരിഷ്‌ക്കരണം ഇന്ന് മുതലാണ് നടപ്പിലായി തുടങ്ങിയത്. ഇതോടെ പലർക്കും ബ്ലൂടിക്ക് നഷ്ടമാകുകയും ചെയ്തു. ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷൻ നഷ്ടപ്പെട്ടത്തിൽ രസകരമായ പ്രതികരണവുമായി അമിതാഭ് ബച്ചനും രംഗത്തുവന്നു. പണം അടച്ചെന്നും ബ്ലൂ ടിക് തിരികെ നൽകണമെന്നാണ് ബച്ചൻ പറയുന്നത്. നടന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറവായിട്ടുണ്ട്.
'അതെ ട്വിറ്റർ സഹോദരാ, ഞാൻ പണം അടച്ചിട്ടുണ്ട്. ആ ബ്ലൂ മാർക്ക് അവിടെയുണ്ടോ? ഞാനാണ് യഥാർഥ അമിതാഭ് ബച്ചൻ എന്ന് ആളുകൾക്ക് അറിയാൻ വേണ്ടി അത് തിരികെ വെക്കൂ... സഹോദരാ, ഞാൻ ഇവിടെതന്നെയുണ്ട് കൂപ്പുകൈകളോടെ പറയുന്നു. ഇനി ഞാൻ കാൽമുട്ട് കൂടി മടക്കട്ടെ'- അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.
T 4623 - ए twitter भइया ! सुन रहे हैं ? अब तो पैसा भी भर दिये हैं हम ... तो उ जो नील कमल ✔️ होत है ना, हमार नाम के आगे, उ तो वापस लगाय दें भैया , ताकि लोग जान जायें की हम ही हैं - Amitabh Bachchan .. हाथ तो जोड़ लिये रहे हम । अब का, गोड़वा ????जोड़े पड़ी का ??
- Amitabh Bachchan (@SrBachchan) April 21, 2023
ട്വിറ്ററിൽ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ നിലവിൽ വന്നതിനെ തുടർന്നാണ് വെരിഫിക്കേഷൻ നഷ്ടപ്പെട്ടത്. ബച്ചനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാറൂഖ് ഖാൻ, ആലിയാഭട്ട്, വീരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരുടേയും ബ്ലൂ വെരിഫിക്കേഷൻ മാർക്ക് നഷ്ടമായി.




