- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏറ്റവും അർഹമായ അംഗീകാരം, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്'; മോഹൻലാലിന് ആശംസകളുമായി അമിതാഭ് ബച്ചൻ
കൊച്ചി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് ആശംസകളുമായി അമിതാഭ് ബച്ചൻ. മോഹൻലാലിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണെന്നും താൻ അദ്ദേഹത്തിന്റെ അഭിനയത്തെയും വികാരപ്രകടങ്ങളെയും എപ്പോഴും ആരാധിച്ചിട്ടുണ്ടെന്നും ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.
'ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നിങ്ങൾക്ക് ലഭിച്ചതിൽ മോഹൻലാൽ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു - ഏറ്റവും അർഹമായ അംഗീകാരം! ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രവൃത്തിയുടെ വലിയ ആരാധകനാണ് ഞാൻ. ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണ്. നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ, ഞങ്ങൾക്ക് ഒരു പാഠമായി തുടരട്ടെ. അതിരറ്റ ആദരവോടും അഭിമാനത്തോടും കൂടി, ഞാൻ എപ്പോഴും ഒരു സമർപ്പിത ആരാധകനായി തുടരുന്നു. നമസ്കാർ' -എന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്.
2023-ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനോടകം പല തലമുറകളായി മലയാളികളുടെ പ്രിയ താരമായ മോഹൻലാലിന് സഹപ്രവർത്തകനും സഹോദരനുമായ മമ്മൂട്ടിയും ഹൃദ്യമായ ആശംസകളറിയിച്ചു. 'പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽകെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്,' മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കുന്ന ദാദാസാഹിബ് ഫാൽകെയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 മുതലാണ് ഈ പുരസ്കാരം നൽകി വരുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് മോഹൻലാലിന് പുരസ്കാരം സമ്മാനിക്കും. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതായും ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ആദരിക്കുകയാണെന്നും വ്യക്തമാക്കി.