- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ല; ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥ; അദ്ദേഹം നല്ലൊരു മനുഷ്യനാണ്; പക്ഷെ എന്തൊക്കെയോ ചേരില്ലെന്ന് മനസിലായി; ആദ്യമായി ഗോപി സുന്ദറുമായി ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി അമൃത സുരേഷ്
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ഗായിക അമൃത സുരേഷ്. നിരന്തരം സൈബർ ആക്രമണത്തിന് ഇരയാകുന്നതും പ്രേക്ഷകർ കാണുന്നതാണ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഗായിക അമൃത സുരേഷിന്റെ ജീവിതം തന്നെ മാറിമറിയുന്നത്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം തുടങ്ങിയപ്പോഴും പിരിഞ്ഞപ്പോഴും വളരെ നെഗറ്റീവ് കമന്റുകളുടെ രൂപത്തിൽ ആക്രമണം ഇരട്ടിയായി വർധിച്ചു.
അടുത്തിടെയാണ് ബാലയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അമൃത തുറന്നുപറഞ്ഞത്. അന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്.
അമൃതയുടെ വാക്കുകൾ...
'ഇനിയും ഞാൻ പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയാണ് അത്തരമൊരു പ്രതികരണം നടത്തിയത്. സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചത്. ലീഗൽ എഗ്രിമെന്റിന്റെ പുറത്താണ് ഡിവോഴ്സ് നടന്നത്. പരസ്പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്നും അതിലുണ്ടായിരുന്നു.
ഞാൻ എവിടെയും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരെയും ഉപദ്രവിക്കാനും ശല്യം ചെയ്യാനും പോകുന്നില്ല. അവർ സന്തോഷമായിരിക്കട്ടെ. നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതി. സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചത്.
ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തിൽ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ. ' അമൃത സുരേഷ് പറഞ്ഞു.
അമൃതയുടെ പെട്ടെന്നുള്ള പ്രതികരണത്തിൽ ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ചിലർ ചേച്ചിയുടെ ജീവിതത്തിൽ നല്ലത് വരട്ടെ എന്നും ആശംസിക്കുന്നു. എന്തായാലും പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.