- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആയുഷ്മാൻ ഖുറാനയുമായി 14 വയസിന്റെ വ്യത്യാസം; സിനിമയിൽ അതൊരു പ്രശ്നമല്ലെന്ന് അനന്യ പാണ്ഡെ
മുംബൈ: അഭിനേതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം ഇക്കാലത്ത് ഒരു പ്രശ്നമല്ലെന്ന് നടി അനന്യ പാണ്ഡെ. ഏറ്റവും പുതിയ ചിത്രമായ ഡ്രീം ഗേൾ 2 വിന്റെ പ്രമോഷനിടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. ചിത്രത്തിൽ ആയ്ഷുമാൻ ഖുറാനയുടെ നായികയായാണ് അനന്യ അഭിനയിക്കുന്നത്.
38 കാരനായ ആയുഷ്മാൻ ഖുറാനയും 24 കാരിയായ അനന്യ പാണ്ഡെയുമായുള്ള 14 വയസ്സിന്റെ വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. പ്രായ വിത്യാസം എപ്പോഴും സിനിമയിൽ നിലനിൽക്കുന്ന ഒന്നാണെന്നും താനത് കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി.
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രായവിത്യാസത്തിൽ പ്രേക്ഷകർ ശ്രദ്ധ കൊടുക്കരുത്. ഇത്തരത്തിലൊരു മുൻധാരണയോടെ ചിത്രം കാണുമ്പോഴാണ് പ്രശ്നം. അഭിനേതാക്കൾ കഥാപാത്രത്തിന് അനുയോജ്യരാകുന്നിടത്തോളം ഇത് സ്വീകാര്യമാണ്. അനന്യ പറഞ്ഞു.
2019 ല പുറത്തിറങ്ങിയ ഡ്രീം ഗേൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡ്രീം ഗേൾ 2 . രാജ് ശാന്ദില്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളിലെത്തും.