കൊച്ചി: താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ മകൾ അനാർക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. ഒരു യുട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മക്കളെ സുഹൃത്തുക്കളായാണ് കാണുന്നത്. അവർ പ്രണയിക്കുമ്പോഴും ബ്രേക്ക്അപ്പ് ആകുമ്പോഴും അവർക്കൊപ്പം നിൽക്കാറുണ്ട്.

പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശമെന്നും നടി പറയുന്നു. അഭിമുഖത്തിൽ ലാലിക്കൊപ്പം നടിയും മകളുമായ അനാർക്കലിയും പങ്കെടുത്തിരുന്നു. 'ഇവളുടെ പ്രണയങ്ങളൊക്കെ നല്ല തമാശയാണ്. ഇവൾ മുടി മുറിച്ചാൽ ബ്രേക്ക്അപ്പ് ആകും. ഞാൻ ചുംബന സമരത്തിൽ പോയതിന്റെ പേരിൽ ഇവൾക്ക് ബ്രേക്ക്അപ്പ് ആകേണ്ടി വന്നിട്ടുണ്ട്.

പൊളിറ്റിക്കൽ അല്ലാത്ത ആളുകളായതു കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നത്. മുടിയുടെ പേരിൽ ബ്രേക്ക്അപ്പ് ആയപ്പോൾ നിന്റെ മുടിയെയാണോ അയാൾ പ്രണയിച്ചതെന്ന് ഞാൻ ചോദിച്ചു. പോയി പണി നോക്കാൻ പറഞ്ഞിട്ടു, ഞങ്ങൾ രണ്ടാളും ഓരോ ഐസ്‌ക്രീം കഴിച്ച് തിരിച്ചു വരും. പ്രണയ ബന്ധങ്ങളിൽ ഞാൻ ആകെ ആവശ്യപ്പെട്ടിട്ടുള്ളത് പൊളിറ്റിക്കൽ ആകണമെന്നാണ്. ഇല്ലെങ്കിൽ ബോറടിക്കും'- ലാലി പറയുന്നു.

'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി മലയാള സിനിമയിലേക്ക് എത്തുന്നത്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ, ജാനകി ജാനേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് അനാർക്കലി.