- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലമുടി തിരുമല ക്ഷേത്രത്തിന് സമർപ്പിച്ച് അനിമൽ സംവിധായകൻ
ഹൈദരാബാദ്: ബോളിവുഡിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് 2023ൽ പുറത്തിറങ്ങിയ 'അനിമൽ'. രൺബീർ കപൂർ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വാംഗയായിരുന്നു. ചിത്രം വൻ വിജയം നേടിയതിന്റെ നന്ദി സൂചകമായി തല മൊട്ടയടിച്ച് മുടി തിരുമല ക്ഷേത്രത്തിലെ ആരാധനാമൂർത്തിക്ക് സമർപ്പിച്ചിരിക്കുകയാണ് സന്ദീപ് റെഡ്ഡി വാംഗ. തല മുണ്ഡനം ചെയ്ത് ക്ഷേത്രത്തിന് മുന്നിലൂടെ നടക്കുന്ന സംവിധാനയകന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആരാധകർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നതും വിഡിയോയിലുണ്ട്.
ബോക്‌സ് ഓഫിസിൽനിന്ന് 900 കോടി രൂപയോളമാണ് 'അനിമൽ' വാരിയത്. ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കനഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ എത്തിയ ചിത്രത്തിൽ രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്ത്രീ വിരുദ്ധതയെയും വയലൻസിനെയും മഹത്വവത്കരിക്കുന്നുവെന്ന് ചിത്രത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.
2017ൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ 'അർജുൻ റെഡ്ഢി' ആയിരുന്നു സന്ദീപിന്റെ ആദ്യ ചിത്രം. 2019ൽ ഷാഹിദ് കപൂറിനെ നായകനാക്കി ഇറങ്ങിയ 'കബീർ സിങ്' എന്ന ചിത്രവും ബോക്‌സ് ഓഫിസിൽ വൻ വിജയം നേടിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസിനെ നായകനാക്കിയുള്ള 'സ്പിരിറ്റ്' ആണ് അടുത്ത ചിത്രം.