മുംബൈ: കബീർ സിങ്ങിന്റെ മഹാവിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'അനിമൽ'. സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

രൺബീർ കപൂറിന്റെ 41-മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസർ പുറത്തിറക്കിയത്. ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം വന്യമായ കഥാപാത്രമായാണ് രൺബീർ ചിത്രത്തിൽ എത്തുന്നത്. അനിൽ കപൂർ, രശ്മി മന്ദാന, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അമിത് റോയ് ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. പ്രീതം, വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൗരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.