ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായത് അടുത്തിടെയാണ്. ആലപ്പുഴ സ്വദേശിയും എഞ്ചിനീയറുമായ ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പുസ്തകങ്ങളോടുള്ള പ്രിയത്തെ കുറിച്ചും ജീവിതത്തില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ചും മുപ്പതുകളിലൂടെയുള്ള യാത്രയെ കുറിച്ചുമെല്ലാം അഞ്ജു സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചന സമയത്ത് ഇപ്പോഴത്തെ ഭര്‍ത്താവായ ആദിത്യ സമ്മാനിച്ച പുസ്തകങ്ങള്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതായി ഗായിക പറയുന്നു.

ബൗണ്ടറി വെക്കാന്‍ പഠിച്ച് വരുന്നതേയുള്ളു. തുടങ്ങിയിട്ടേയുള്ളു യുദ്ധം. നോ പറയേണ്ടിടത്ത് പറയാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ പറഞ്ഞ് ശീലമില്ലാത്തതിനാല്‍ കുറച്ച് സമയം എടുക്കും. പെട്ടന്ന് നോയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ട്. ഒരു ക്രിയേറ്റീവ് ആര്‍?ഗ്യുമെന്റ് ഉണ്ടായാല്‍ പെട്ടന്ന് തന്നെ എടുത്ത് അടിച്ചതുപോലെ മറുപടി കൊടുക്കാതെ രണ്ട് മിനിറ്റ് മൈന്റിലിട്ട് പ്രോസസ് ചെയ്തിട്ട് അവര്‍ക്ക് മറുപടി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും ?ഗായിക കൂട്ടിച്ചേര്‍ത്തു. തള്ളവൈബിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ... ഞാന്‍ തന്ത വൈബിന്റെയും തള്ള വൈബിന്റെയും അറ്റത്തുള്ളയാളാണ്.

ഒരു സോഷ്യല്‍ പേഴ്‌സണുമല്ല. പിള്ളേര് ഡ്രിങ്ക് ചെയ്യാന്‍ വിളിച്ചാല്‍ ഞാന്‍ പോകാറില്ല. അതിനകത്ത് ഇല്ലാത്തയാളാണ് ഞാന്‍. അപ്പോള്‍ തന്നെ എന്നെ തള്ളവൈബെന്ന് എഴുതി തള്ളി. പക്ഷെ അതിന്റെ ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പിന്നെ പത്തരയായി കഴിയുമ്പോള്‍ എങ്ങനെ എങ്കിലും വേഗം ഒന്ന് ഉറങ്ങണം എന്ന ചിന്തയാണ്.

റോക്ക്, പോപ്പ് സോങ്ങ്‌സ് കേള്‍ക്കുക എന്നത് മ്യുസിഷന്‍സിന് എല്ലാമുള്ള ഒന്നാണല്ലോ. ഇപ്പോഴും ഞാന്‍ അതൊക്കെ കേള്‍ക്കാറുണ്ട്. കാരണം അപ്‌ഡേറ്റഡായി ഇരിക്കണമല്ലോ. പക്ഷെ കാര്‍ ഓടിക്കുമ്പോള്‍ ജോണ്‍സണ്‍ മാഷിന്റെയും വിദ്യാ സാഗര്‍ സാറിന്റെയും പാട്ടുകള്‍ കേള്‍ക്കുന്ന മൂഡാണ് എനിക്ക്. അത് മുപ്പതുകളില്‍ വന്നൊരു വ്യത്യാസമാണ്.

ഒന്നും ചെയ്യാനില്ല. ഞാന്‍ ആസ്വദിക്കുന്നുണ്ട്. കാരണം മറ്റേ ഫെയ്‌സും നമ്മള്‍ എഞ്ചോയ് ചെയ്തിട്ടുണ്ടല്ലോ. തന്ത വൈബും ഫൈനായിട്ടുള്ള കാര്യം തന്നെയാണ്. മുപ്പതുകളില്‍ ശാരീരികപരമായും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. നടുവേദന, കാലുവേദനയെല്ലാമുണ്ട്. ഇപ്പോള്‍ രണ്ട് മണിക്കൂര്‍ ഷോ കഴിഞ്ഞ് വന്നാല്‍ കുളിക്കണം എവിടെയെങ്കിലും കിടക്കണം മൈന്റാണ്. ഒട്ടും വീടിന് പുറത്തേക്ക് ഇറങ്ങുന്നയാളല്ല ഞാന്‍. ബുക്ക് വായിച്ചിരിക്കും. മിണ്ടാതെ മൂലയ്ക്ക് ഇരിക്കും. ഇതൊക്കെയാണ് ചെയ്യാറുള്ളത്. ആളുകളോട് സംസാരിക്കാന്‍ കുഴപ്പമില്ലെങ്കിലും വീട്ടിലിരിക്കാനാണ് എപ്പോഴും ഇഷ്ടമെന്നും അഞ്ജു പറഞ്ഞു.