- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്; റോഡിൽ വെച്ച് കണ്ണുപൊട്ടുന്ന തെറി വിളിച്ചു; നീ ഒറ്റ ഒരുത്തി കാരണമാണ് ഇതെല്ലാമെന്ന് പറഞ്ഞു; മോശം അനുഭവം പങ്കുവെച്ച് ഗായിക അഞ്ജു ജോസഫ്
ഐഡിയ സ്റ്റാര്‍ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. പിന്നീട് നിരവധി സിനിമകളില്‍ പിന്നണി പാടിയ അഞ്ജു അവതാരകയായും കവർ സോംഗുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം താരം ഏറെ സജീവമാണ്. ഇപ്പോഴിതാ, രണ്ടാം വിവാഹത്തിനുശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളും റിയാലിറ്റി ഷോയിൽ പങ്കെടുത്തതിലൂടെ ലഭിച്ച അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.
അഞ്ജുവിന്റെ വാക്കുകൾ..
'സ്റ്റാർ സിംഗറിൽ ഒരുപാട് തവണ എലിമിനേഷൻ റൗണ്ടിൽ വന്നിട്ടുള്ളയാളാണ് ഞാൻ. പല മത്സരാർത്ഥികളും എനിക്കൊപ്പം എലിമിനേഷനിൽ വന്ന് പുറത്തായിട്ടുമുണ്ട്. എനിക്കൊപ്പം എലിമിനേഷൻ ഫെയ്സ് ചെയ്ത് ഔട്ടായിപ്പോയ ചില മത്സരാർത്ഥികളുടെ ആരാധകർ എന്നെ ചീത്ത വിളിച്ചിട്ടുമുണ്ട്. നയന എന്നൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി എലിമിനേറ്റായതിന് എന്നെ ഒരാൾ, റോഡിൽ വെച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്. അയാൾ അന്ന് നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. നീ ഒറ്റ ഒരുത്തി കാരണമാണ് നയന ഔട്ടായിപ്പോയത്. നീ ഒക്കെ എന്ത് ചെയ്തിട്ടാണ് ഷോയിൽ നിൽക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ എന്നൊക്കെ അയാൾ പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും എന്നെ ആളുകൾ തിരിച്ചറിയുന്നതും എന്റെ ഷോ ബുക്ക് ചെയ്യുന്നതും ഐഡിയ സ്റ്റാർ സിംഗർ താരം എന്ന ലേബലിലാണ്. സിനിമയിൽ പാടാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോൺടാക്ട് മെയിന്റെയ്ൻ ചെയ്യാത്തതുകൊണ്ടു കൂടിയാണ് അവസരങ്ങൾ കിട്ടാത്തത്. ബാഹുബലിയിലെ പാട്ടിന്റെ കവർ സോംഗ് ചെയ്തപ്പോൾ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ സാറിന്റെ നമ്പർ പോലും ഞാൻ ഇന്നും സേവ് ചെയ്തിട്ടില്ല', അഞ്ജു ജോസഫ് പറയുന്നു.