കഴിഞ്ഞ ദിവസമാണ് ഗായിക അഞ്ജു ജോസഫ് വിവാഹിതയായത്. ബിസിനസുകാരനായ ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ സന്തോഷവാര്‍ത്ത എന്തുകൊണ്ടാണ് എനിക്ക് ഇത്രയും സന്തോഷം നല്‍കുന്നത് എന്ന് അറിയില്ല, അഞ്ചുകുട്ടാ നിന്റെ ഈ ചിരി സന്തോഷം കാണാന്‍ നമ്മള്‍ എന്നും ആഗ്രഹിച്ചു. അതിനി എന്നും അങ്ങനെ നിലനില്‍ക്കട്ടെ എന്നിങ്ങനെ നൂറായിരം കമന്റുകള്‍ പങ്കുവച്ചുകൊണ്ടാണ് അഞ്ജു വിന്റെ വിവാഹവാര്‍ത്തയെ സെലിബ്രിറ്റികള്‍ വരെ ആഘോഷമയമാക്കിയത്.

ഒരു സമയത്ത് ഡിപ്രെഷന്റെ പിടിയില്‍ ആയിരുന്നു അഞ്ചു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ആലാപനത്തിലും അഭിനയത്തിലും എല്ലാം പൂര്‍വാധികം ശക്തിയോടെ അഞ്ചു എത്തി. ഒരുപാട് ഒരുപാട് സിനിമകളില്‍ ഒന്നും പാടിയിട്ടില്ല എങ്കിലും അഞ്ജുവിന്റെ ശബ്ദ മാധുര്യം എടുത്തു പറയേണ്ടതാണ്. അഞ്ജുവിന്റെ കല്യാണത്തെ കുറിച്ച് ഗായിക മൃദുല പറഞ്ഞ് ഇങ്ങനെയാണ്. ഒരുപാട് ഒരുപാട് സന്തോഷം. ഞാന്‍ ഇമോഷണല്‍ ആകുന്നു. ആദിത്യയോട് ആണെങ്കിലും അഞ്ചുവിനോട് ആണെങ്കിലും അത്രയും ബന്ധമുണ്ട്. ചാറ്റ് ചയ്യുന്നവര്‍ ആണ്, അഞ്ജുവിനു എന്തുകൊണ്ടും ചേരുന്ന ആള് തന്നെയാണ് ആദിത്യ. നമ്മള്‍ ഈ ദിവസത്തിനായി കാത്തിരുന്നു.

വിവാഹത്തിനുശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി വിരുന്നും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഭര്‍ത്താവിനെ പരിചയപ്പെടുത്തിക്കൊണ്ട് ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു. 'ഇത് ആദിത്യ അദ്ദേഹം ഒരു എഞ്ചിനീയറാണ്. ആലപ്പുഴയാണ് വീട്. ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയത് ഒക്കെ പേഴ്സണലായി വെക്കാന്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പിന്നീട് എല്ലാ കാര്യങ്ങളും പറയാം. വേണമെങ്കില്‍ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പിന്നീട് പറയാന്‍ ശ്രമിക്കാം.

പെട്ടെന്ന് ആരെയും അറിയിക്കാതെ നടത്തിയതല്ല. വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ ഇതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. ഒരു ഇന്റിമേറ്റ് ഇവന്റ് ആയി നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെയായിരുന്നു വിവാഹം കഴിച്ചതും. അതുകൊണ്ടാണ് മീഡിയയെ അറിയിക്കാതിരുന്നത്. ആദിത്യ കുറച്ച് പ്രൈവസി ആഗ്രഹിക്കുന്ന ആളാണെന്ന് അഞ്ജു പറയുമ്പോള്‍ ഞാന്‍ സെലിബ്രിറ്റി അല്ലെന്നും സാധാരണക്കാരനാണെന്നുമാണ് ആദിത്യയുടെ മറുപടി.

ഞങ്ങള്‍ രജിസ്റ്റര്‍ മാരേജ് ചെയ്യുകയായിരുന്നു. ലീഗലി അതുമതിയല്ലോ എന്നും അഞ്ജു ചോദിക്കുന്നു. വിവാഹ റിസപ്ഷനില്‍ ഉള്ള തന്റെ വസ്ത്രം ചെയ്തിരിക്കുന്നത് അമ്മയാണ്. പിന്നെ ഡിസൈന്‍ ചെയ്തിരിക്കുന്നത് വേറെയാളാണ്.

അഞ്ജുവില്‍ ഇഷ്ടപ്പെട്ടത് എന്താണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവളുടെ നിഷ്‌കളങ്കത ആണെന്നാണ് ഭര്‍ത്താവ് ആദിത്യ പറയുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതി ജീവിതത്തിന് യാതൊരു മാറ്റവും ഉണ്ടാവില്ല. ഞാന്‍ പാട്ടൊന്നും നിര്‍ത്താന്‍ പോകുന്നില്ലെന്നും ഇനിയും പാട്ടില്‍ സജീവമായിരിക്കും. പതിവുപോലെ അവിടെ വച്ച് നമുക്ക് കാണാം. ഇപ്പോള്‍ മിസ്സിസ് ആയി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം പഴയതുപോലെ തന്നെയായിരിക്കും എന്നും അഞ്ജു പറയുന്നു.

സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങിലൂടെയാണ് അഞ്ജു ജോസഫ് ശ്രദ്ധേയുന്നത്. പിന്നണിഗായി സിനിമയിലേക്ക് എത്തിയതോടെ അഞ്ജുവിന്റെ പാട്ടുകള്‍ ശ്രദ്ധേയമായി. ഇപ്പോള്‍ സ്വന്തമായ ബാന്‍ഡിനൊപ്പം ഷോ നടത്തി വരികയാണ് താരം. നേരത്തെ വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. പിന്നീട് അടുത്ത വിഷാദത്തിലേക്ക് പോയതിനെ കുറിച്ച് അഞ്ജു വെളിപ്പെടുത്തിയിരുന്നു.