- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കണം'; ആഗ്രഹം വെളിപ്പെടുത്തി അന്ന രാജൻ
കോഴിക്കോട്: അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അന്ന രാജൻ. അതിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തു. പിന്നീട് ലോനപ്പന്റെ മാമോദീസ, വെളിപാടിന്റെ പുസ്തകം, സച്ചിൻ, അയ്യപ്പനും കോശിയും, രണ്ട്, തിരിമാലി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അന്ന അഭിനയിച്ചു. ഇടുക്കി ബ്ലാസ്റ്റേഴ്‌സാണ് താരത്തിന്റെ അടുത്ത സിനിമ.
സിനിമയ്ക്ക് പുറമേ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉദ്ഘാടനങ്ങളിലും സജീവമാണ് അന്ന. അത്തരത്തിൽ താരം പങ്കെടുത്ത ഏറ്റവും പുതിയ ഒരു ഉദ്ഘാടന ചടങ്ങും വേദിയിൽ വെച്ച് താരം നടത്തിയ പ്രസംഗവുമാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ കാര്യത്തെ കുറിച്ചാണ് കോഴിക്കോട് ഒരു മൊബൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അന്ന രാജൻ സംസാരിച്ചത്.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നാട് കോഴിക്കോടാണെന്നാണ് അന്ന പറഞ്ഞത്. അതുപോലെ തന്ന കോഴിക്കോട്ടെ ജനങ്ങളെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആഗ്രഹമെന്നും അന്ന രാജൻ കൂട്ടിച്ചേർത്തു.അന്നയുടെ ആഗ്രഹത്തെ കോഴിക്കോട്ടുകാർ കയ്യടികളോടെയാണ് സ്വീകരിച്ചത്.
കരിയറിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ലിച്ചി എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ഇന്നും അറിയപ്പെടുന്നത്. അന്നയുടെ സ്വപ്നം സിനിമയാണെങ്കിലും പ്രൊഫഷണലി നഴ്‌സ് ആണ് താരം. സിനിമയിൽ അവസരം ലഭിക്കാതെ വന്നപ്പോൾ ജോലിക്കായി വിദേശത്തേക്ക് പോകാൻ നിൽക്കുന്ന സമയത്ത് ആണ് താരത്തിന് അങ്കമാലി ഡയറീസ് ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയ്ക്ക് വേണ്ടി ജോലി പോലും അന്ന വേണ്ടെന്ന് വെക്കുകയായിരുന്നു.