- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് മുമ്പ് എനിക്ക് അവൻ മെസേജ് അയച്ചു; ഞാൻ റിപ്ലൈ കൊടുത്തില്ല; ചുമ്മാ..എന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചിന്തിച്ചു; അനുഭവം തുറന്നുപറഞ്ഞ് അനുപമ
നടി അനുപമ പരമേശ്വരൻ തൻ്റെ വാക്കുകൾ വളച്ചൊടിച്ച് ദുരുപയോഗം ചെയ്തതിനെതിരെ ശക്തമായി പ്രതികരിച്ചു. തൻ്റെ മരണപ്പെട്ട സുഹൃത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലുള്ള വേദനയും നിരാശയും അവർ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പരാമർശങ്ങളിൽ അനുപമ അതൃപ്തി അറിയിച്ചു.
തൻ്റെ സുഹൃത്ത് വളരെ വിശ്വസ്തനും നല്ല വ്യക്തിത്വത്തിനുടമയുമായിരുന്നുവെന്നും, അവനെക്കുറിച്ചുള്ള ഓർമ്മകളെ ബഹുമാനിക്കാതെയാണ് ചിലർ പെരുമാറുന്നതെന്നും അവർ പറഞ്ഞു. തൻ്റെ വാക്കുകൾ ദുരുപയോഗം ചെയ്തതിലൂടെ തൻ്റെ സുഹൃത്തിൻ്റെ ഓർമ്മകളെയാണ് വേദനിപ്പിച്ചതെന്നും അനുപമ കൂട്ടിച്ചേർത്തു.
സിനിമാ രംഗത്തും പുറത്തും തനിക്ക് നല്ല സൗഹൃദങ്ങളുണ്ടെന്നും, എന്നാൽ അത് വളരെ വ്യക്തിപരമായ കാര്യമാണെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങൾ തൻ്റെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകുന്നത് അവസാനിപ്പിക്കണമെന്നും, ഇത്തരം വിഷയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അനുപമ അഭ്യർത്ഥിച്ചു. തൻ്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
"കുറേക്കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്ത് എനിക്ക് മെസേജ് അയച്ചു. എന്തിനാണിപ്പോൾ മെസേജ് അയച്ചതെന്ന് എനിക്ക് തോന്നി. രണ്ട് ദിവസം മുമ്പ് ഞാനവനെ യാദൃശ്ചികമായി കണ്ടിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മെസേജ് അയച്ചു. എന്തിനാണ് വീണ്ടും പ്രശ്നങ്ങൾ എന്ന് കരുതി ഞാൻ മറുപടി നൽകിയില്ല. രണ്ട് ദിവസം കഴിഞ്ഞ് അവൻ മരിച്ചു. കാൻസർ ബാധിതനായിരുന്നു. അത് എനിക്കറിയില്ലായിരുന്നു. അവസാനം എനിക്കാണ് മെസേജ് അയച്ചത്. ഞാൻ മറുപടി അയച്ചതുമില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി"
"നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി വഴക്കിട്ട് പിന്നീട് മിണ്ടാതായ ശേഷം അവർക്കോ നമുക്കോ എന്തെങ്കിലും സംഭവിക്കുന്നത് മോശം ഓർമയായി നിലനിൽക്കും" എന്നാണ് അനുപമ പരമേശ്വരൻ പറഞ്ഞത്. ഈ പരാമർശം വെെറലായതോടെ നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. അനുപമ ഒട്ടും അനുകമ്പയില്ലാതെയാണ് സംസാരിച്ചതെന്ന വിമർശനങ്ങളാണ് കൂടുതലും. അനുപമയുടെ വാക്കുകളിൽ പശ്ചാത്താപമോ സഹാനുഭൂതിയോ ദയയോ ഇല്ല, മനോഹരമായ എല്ലാ മുഖങ്ങൾക്കും മനോഹരമായ ഹൃദയം ആയിരിക്കണമെന്നില്ല എന്നിങ്ങനെ കമന്റുകൾ വന്നുവെന്നും താരം പറയുന്നു.