- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിയില്ലാതെ വേറിട്ട ലുക്കില്‍ അനുരാഗ് കശ്യപ്; റൈഫിള്‍ ക്ലബിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; പോസ്റ്റര്‍ പങ്കുവെച്ചത് പിറന്നാള്‍ ആശംസകളുമായി
ചിത്രത്തില്‍ ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം:ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബിലെ അനുരാഗ് കശ്യപിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.ബോളിവുഡ് സംവിധായകനും നടനുമായ താരത്തിന് ജന്മദിനാശംസകളുമായാണ് റൈഫിള്‍ ക്ലബ്ബ് ടീം പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്നത്.
മലയാള സിനിമയില്‍ അഭിനേതാവായി അനുരാഗ് കശ്യപിന്റെ അരങ്ങേറ്റം കൂടിയാണ് റൈഫിള്‍ ക്ലബ്.ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ആഷിഖ് അബുവിനോട് ചോദിച്ചു വാങ്ങിയ വേഷത്തിലൂടെയാണ് അനുരാഗ് മലയാളത്തിലെത്തുന്നത്.ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോള്‍ പോസ്റ്ററിന് താഴെ, 'അതിഥി വേഷത്തിനു നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ?' എന്ന് അനുരാഗ് കശ്യപ് കമന്റ് ചെയ്തിരുന്നു.
ഇതിന് ''അതെ സര്‍ജി, സ്വാഗതം'' എന്നായിരുന്നു ആഷിഖ് അബു നല്‍കിയ മറുപടി.ഇതിനു പിന്നാലെയാണ് ചിത്രത്തിലെ വില്ലന്‍ റോളിലേക്ക് അനുരാഗ് കശ്യപിനെ ആഷിഖ് അബു കാസ്റ്റ് ചെയ്തത്.അനുരാഗ് കശ്യപിന് പുറമെ ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍
ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു,സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് റെഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.