മുംബൈ: ബോളിവുഡ്-ക്രിക്കറ്റ് ദമ്പതികളാണ് അനുഷ്‌കയും വിരാട് കോലിയും. ഇവർക്കാണ് സൈബറിടത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഇന്നലെയായിരുന്നു അനുഷ്‌കയുടെ 36ാം പിറന്നാൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കോഹ്ലി പങ്കുവച്ച കുറിപ്പാണ്. നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ തനിക്ക് സ്വയം നഷ്ടപ്പെടുമായിരുന്നു എന്നാണ് കോഹ്ലി കുറിച്ചത്.

ഞാൻ നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിലും എനിക്ക് എന്നെ പൂർണമായി നഷ്ടപ്പെടുമായിരുന്നു. ഹാപ്പി ബർത്ത്ഡേ മൈ ലവ്. നമ്മുടെ ലോകത്തെ വെളിച്ചമാണ് നീ. ഞങ്ങൾ നിന്നെ ഏറെ സ്നേഹിക്കുന്നു.-എന്നാണ് വിരാട് കോഹ്ലി കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അനുഷ്‌കയ്ക്ക് പിറന്നാൾ ആശംസൾ അറിയിച്ചത്.

ഈ വർഷം ഫെബ്രുവരിയിലാണ് വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും രണ്ടാമത്തെ കുഞ്ഞുണ്ടായത്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടത്. വാമിക എന്ന മകളും ഇവർക്കുണ്ട്. വർഷങ്ങൾക്ക് ശേഷമുള്ള പ്രണയത്തിനു ശേഷമാണ് 2017ൽ ഇരുവരും വിവാഹിതരാവുന്നത്.