- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവാഹം മാത്രമല്ല, മകളെപ്പോലെ സ്നേഹിക്കുന്ന കുടുംബത്തെ ലഭിക്കുകയാണ് പ്രധാനം'; അത് ആഗ്രഹിക്കാതെ പെൺകുട്ടികളില്ല; മനസ്സു തുറന്ന് അർച്ചന കവി

കൊച്ചി: വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മാത്രമല്ലെന്നും, മറിച്ച് ഒരു പെൺകുട്ടിയെ മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുന്നതാണ് പ്രധാനമെന്നും അർച്ചന കവി. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഭർത്താവ് റിക്ക് വർഗീസിന്റെ കുടുംബത്തിൽ നിന്ന് തനിക്ക് ലഭിക്കുന്ന വലിയ സ്നേഹത്തെക്കുറിച്ചാണ് താരം വാചാലയായത്.
വൈറലായി ഇൻസ്റ്റാഗ്രാം കുറിപ്പ് തന്റെ അമ്മായിയമ്മയുടെ മടിയിൽ കാൽ വെച്ചിരിക്കുന്നതും ചുറ്റും സ്നേഹനിധികളായ ബന്ധുക്കളും ഇരിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പമാണ് അർച്ചനയുടെ കുറിപ്പ്. "വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം," -അർച്ചന കുറിച്ചു. നടി ഭാമ ഉൾപ്പെടെ നിരവധി പേരാണ് അർച്ചനയുടെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.
പ്രണയത്തിലൂടെ വീണ്ടും വിവാഹത്തിലേക്ക് 2021-ലാണ് അർച്ചന തന്റെ ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയത്. തുടർന്ന് കഴിഞ്ഞ വർഷമാണ് റിക്ക് വർഗീസുമായി താരത്തിന്റെ വിവാഹം നടന്നത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വലിയ ആത്മബന്ധമായി മാറുകയായിരുന്നു. തന്റെ മുൻകാല അനുഭവങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തയാകാൻ റിക്കിന്റെയും കുടുംബത്തിന്റെയും പിന്തുണ വലിയ പങ്കുവഹിച്ചതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു.


