- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ പുഞ്ചിരി നീയാണ്, നീയാണ് എന്റെ പൊട്ടിച്ചിരിയുടെ കാരണം; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അർച്ചന സുശീലൻ
മലയാളം സീരിയൽ രംഗത്ത് ഏറെ ശ്രദ്ധനേടിയ നടിയാണ് അർച്ചന സുശീലൻ. ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടി വീണ്ടും ശ്രദ്ധനേടി. അമേരിക്കയിൽ വച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവച്ചത് അർച്ചന തന്നെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു അർച്ചന രണ്ടാമത് വിവാഹവാർത്തകൾ. അർച്ചനയുടെ കാമുകനെയാണ് താരം വിവാഹം ചെയ്തത്.
അമേരിക്കയിൽ വച്ചാണ് പ്രവീണുമായി അർച്ചന വിവാഹതിയാകുന്നത്. കോവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അർച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും അർച്ചന എത്തിയിരുന്നു. പൊതുവെ വില്ലത്തി വേഷങ്ങളിൽ മാത്രം എത്തുന്ന അർച്ചനയെ അടുത്തറിയാൻ പ്രേക്ഷകർക്ക് ഷോയിലൂടെ സാധിച്ചു. തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചതെന്ന് ഞങ്ങളോട് ഒരിക്കൽ അർച്ചന പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം പ്രവീണിന് ഒപ്പമുള്ള ചിത്രം അർച്ചന പങ്കിട്ടുകൊണ്ട് ഇങ്ങനെ എഴുതി. 'എന്റെ പുഞ്ചിരി നീയാണ്. നീയാണ് എന്റെ പൊട്ടിച്ചിരിയുടെ കാരണം. ജീവിതത്തിൽ കരച്ചിൽ കുറയാനും നീയാണ് എന്നെ സഹായിച്ചത്', അർച്ചന കുറിച്ചു.




