- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശിഷ് എന്നെ ഒരിക്കലും ചതിച്ചിട്ടില്ല; രുപാലിയെ സ്വന്തമാക്കിയത് വല്ലാത്ത ഫീൽ; താരത്തിന്റെ വിവാഹവാർത്തകൾക്ക് പിന്നാലെ മുൻ ഭാര്യയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
മുംബൈ: നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 60ാം വയസിലാണ് താരം വീണ്ടും വിവാഹിതനായത്. താരത്തിന്റെ വിവാഹവാർത്തകൾക്ക് പിന്നാലെ മുൻ ഭാര്യയും നടിയുമായ രജോഷി ബരുവയുടെ പോസ്റ്റും ചർച്ചയായി. എന്നാൽ തന്നെ ഒരിക്കലും ആശിഷ് വഞ്ചിച്ചിട്ടില്ല എന്നു പറയുകയാണ് രജോഷി.
ഞങ്ങളെക്കുറിച്ച് ആളുകൾ പറയുന്നതെല്ലാം കേട്ട് ഞാൻ വല്ലാതായി. അത് ശരിയല്ല. ആശിഷ് ഒരിക്കലും എന്നെ ചതിച്ചിട്ടില്ല. ആളുകൾ കരുതുന്നതുപോലെ വീണ്ടും വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിൽ പോലും. ഇത് തികച്ചും തെറ്റായ ചിന്താഗതിയാണ്.- രജോഷി പറഞ്ഞു. അതേസമയം ആദ്യ ഭാര്യ രജോഷി ബറുവ പങ്കുവച്ച കുറിപ്പുകൾ ശ്രദ്ധ നേടുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി രണ്ടു കുറിപ്പുകളാണ് പോസ്റ്റ് ചെയ്തത്.
''ജീവിതത്തിലെ ശരിയായ ആൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങൾക്ക് വേദനിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക. എന്നതാണ് ആദ്യ പോസ്റ്ര് . അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. അമിതചിന്തയും സംശയവും മനസിൽ നിന്നു പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിനു പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്. നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു. രജോഷിയുടെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു.
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവമായ രജോഷി ബറുവയിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ ആശിഷ് വിവാഹമോചനം നേടിയിരുന്നു. 23 കാരനായ അർത്ത് വിദ്യാർത്ഥി മകനാണ്. രണ്ടാം വിവാഹത്തിന് മകന്റെ അനുവാദം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, കടന്ന, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ആശിഷ് വിദ്യാർത്ഥി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചെസ് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത് ഡാഡി കൂൾ, ബാച്ചിലർ പാർട്ടി, സിഐ.ഡി മൂസ, ഉറിയാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അറുപതുകാരനായ ആശിഷ് വിദ്യാർത്ഥി, അൻപതുകാരിയായ രുപാലിയെ കഴിഞ്ഞ ദിവസമാണ് വിവാഹം ചെയ്തത്. ഗുവാഹാത്തിയിലെ മുന്തിയ കൈത്തറി വസ്ത്ര വ്യാപാരശാലയുടെ അമരക്കാരിയാണ് രുപാലി. രുപാലിയുടെയും രണ്ടാം വിവാഹമാണ്. കൊൽക്കത്തയിൽ താമസമാക്കിയ ആളാണ് രുപാലി.
ട്രാവൽ വ്‌ളോഗ് ചെയ്യുന്നതിന് ആശിഷ് ഈ നഗരത്തിൽ വരാറുണ്ടായിരുന്നു.അങ്ങനെ ഉണ്ടായ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.




