കൊച്ചി: കോഴിക്കോട് യാത്രയ്ക്ക് വന്ദേഭാരത് ട്രെയിൻ തിരഞ്ഞെടുത്ത് നടൻ ആസിഫ് അലിയും ബിസിനസ്മാൻ സമീർ ഹംസയും. വന്ദേഭാരത് യാത്ര രാജ്യാന്തര യാത്രാ അനുഭവത്തിനൊപ്പമെന്ന് സമീർ ഹംസ പറഞ്ഞു. ഇന്നത്തെ തിരക്കേറിയ കാലത്തു സമയത്തിന് എത്തുകയെന്നത് ഏതു കാര്യത്തിനും വളരെ ആവശ്യമാണ്. റോഡ് മാർഗം കൊച്ചിയിൽ നിന്നു കണ്ണൂർ എത്താൻ 6 മണിക്കൂറിൽ കൂടുതൽ എടുക്കുമ്പോൾ വന്ദേഭാരതിൽ 3.45 മണിക്കൂർ കൊണ്ട് എത്താം. ഈ സമയലാഭം കൊണ്ടാണ് യാത്രയ്ക്ക് വന്ദേ ഭാരത് തിരഞ്ഞെടുത്ത് എന്ന് ആസിഫ് അലിയും പറയുന്നു.

യൂറോപ്പ്, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ അത്യാധുനിക ട്രെയിൻ ഗതാഗതം ഉപയോഗിച്ച വ്യക്തി എന്ന നിലയിൽ വന്ദേഭാരത് സൗകര്യങ്ങൾ നല്ലതും മിതമായ നിരക്കിലുമാണെന്നാണ് സമീർ ഹംസയുടെ അഭിപ്രായം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി നടൻ ആസിഫ് അലിയ്‌ക്കൊപ്പം കൊച്ചിയിൽ നിന്നു കോഴിക്കോട് വരെയായിരുന്നു വന്ദേ ഭാരത് യാത്ര. വന്ദേഭാരതിലെ യാത്രാ വീഡിയോ സമീർഹംസ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.