- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോളിവുഡിൽ നിന്ന് വിളി വന്നു, ആ രംഗം സൂപ്പർ ഹീറോയിസമാണെന്ന് പറഞ്ഞു; ബ്ലാങ്ക് ചെക്ക് തന്നാൽ എനിക്ക് സിനിമ ചെയ്യാനാവില്ല': ജവാൻ സംവിധായകൻ ആറ്റ്ലി പറയുന്നു
ചെന്നൈ: ഷാരൂഖ് ഖാൻ ചിത്രം ജവാൻ, വമ്പൻ വിജയമായി മാറിയതോടെ ബോളിവുഡിലെ സ്റ്റാർ സംവിധായകനായി മാറിയിരിക്കയാണ് ആറ്റ്‌ലി. നിരവധി അവസരങ്ങൾ ബോളിവുൽ നിന്നും ആറ്റ്‌ലിയെ തേടിയെത്തുന്നു. ഇപ്പോൾ പുതിയ ഹിന്ദി സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. അതേസമയം ജവാൻ സിനിമയ്ക്ക് ശേഷം തനിക്ക് ഹോളിവുഡിൽ നിന്ന് വിളി വന്നു എന്ന് പറയുകയാണ് ആറ്റ്ലീ.
ജവാനിലെ ഒരു രംഗം കണ്ടാണ് ആറ്റ്ലിക്ക് ഹോളിവുഡിലേക്ക് വിളിവരുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ സ്പിറോ റസാതോസ് ജവാനിൽ പ്രവർത്തിച്ചു. അടുത്തിടെ സ്പിറോയും ഹോളിവുഡിൽ നിന്നുള്ള ചില സംവിധായകനും സാങ്കേതിക വിദഗ്ധരും ജവാൻ കണ്ടു. ചിത്രത്തിൽ ഷാരുഖ് തീയുടെ ഇടയിൽ വരുന്ന രംഗം ആരാണ് ചെയ്തതെന്ന് സ്പിറോയോട് അവർ ചോദിച്ചു.
സംവിധായകന്റെ കാഴ്ചപ്പാടാണ് അതെന്നും താനത് നടപ്പിലാക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. അതിന് അദ്ദേഹം നൽകിയ മറുപടി ഇത് സംവിധായകന്റെ കാഴ്ചപ്പാടാണ്, ഞാൻ അത് നടപ്പിലാക്കിയെന്നാണ് മറുപടി നൽകിയത്. അത് കേട്ട് അവർ എന്നെ ബന്ധപ്പെട്ടു ഹോളിവുഡിൽ വർക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കൂ എന്ന് പറഞ്ഞു. ശരിക്കും ആ രംഗം സൂപ്പർ ഹീറോയിസമാണ്. അത് ആഗോളതലത്തിൽ പോലും സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ല.- ആറ്റ്ലി പറഞ്ഞു.
താൻ സിനിമ ചെയ്യുന്നത് ഇഷ്ടത്തിന്റെ പുറത്താണെന്നും അതില്ലെങ്കിൽ ചെയ്യാനാവില്ലെന്നും ആറ്റ്ലി പറഞ്ഞു. ചിത്രത്തിന്റെ നായകനോടും നിർമ്മാതാവിനോടുമെല്ലാം ഇഷ്ടം വേണം. ആരെങ്കിലും എന്റെ അടുത്ത് വന്ന് സർ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, എനിക്ക് നിങ്ങളുടെ സിനിമ ഇഷ്ടമാണ്. എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാൽ ഞാൻ അവരുമായി കൂടും.
എന്റെ സിനിമകൾ ഉണ്ടാകുന്നതിന്റെ രഹസ്യം അതാണ്. ഒരാൾ വന്ന് ഞാൻ ബാങ്ക് ചെക്ക് തരാം ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞവരോട് ഞാൻ അവരോട് നോ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് എന്നെ വിലയ്ക്ക് എടുക്കാൻ കഴിയില്ല, പക്ഷെ നിങ്ങൾക്ക് എന്നെ സ്നേഹിക്കാനും എനിക്ക് നിങ്ങളെ തിരികെ സ്നേഹിക്കാനും കഴിയും. സ്നേഹമില്ലാതെ എനിക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല.- ആറ്റ്ലി കൂട്ടിച്ചേർത്തു.