- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേച്ചിയെ കെട്ടാൻ..ഈ ഞാൻ അടക്കം ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്..!! ഒരു കൗമാരക്കാരന്റെ മെസ്സേജ് കണ്ട് ഞെട്ടിയ നടി; ശല്യം സഹിക്കാതെ വന്നതോടെ അവന്തികയുടെ മറുപടി

പ്രശസ്ത മിനിസ്ക്രീൻ താരം അവന്തിക മോഹന് സമൂഹമാധ്യമത്തിലൂടെ ഒരു കൗമാരക്കാരൻ നടത്തിയ വിവാഹാഭ്യർത്ഥനയും അതിന് നടി നൽകിയ രസകരവും എന്നാൽ തന്മയത്വമുള്ളതുമായ മറുപടിയും വ്യാപക ശ്രദ്ധ നേടുന്നു. താൻ വിവാഹിതയാണെന്നും, നിലവിൽ ഹോംവർക്ക് ചെയ്യുന്ന പ്രായത്തിൽ പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവന്തിക കുട്ടിയെ ഉപദേശിച്ചു.
സമൂഹമാധ്യമത്തിലെ ഒരു സന്ദേശത്തിന് മറുപടിയായാണ് അവന്തിക തന്റെ പ്രതികരണം പങ്കുവെച്ചത്. "ഈ ചെക്കനെ നോക്കൂ, ധൈര്യം കണ്ടോ, ഞാൻ ഞെട്ടിപ്പോയി. ഞാൻ വിവാഹിതയാണ്. നിങ്ങൾ ഇപ്പോഴും ഹോംവർക്ക് ചെയ്യുന്ന ഘട്ടത്തിലാണ്. സിനിമ പൂർത്തിയായി, പുതിയ ഹീറോയുടെ എൻട്രി ബ്ലോക്ക് ചെയ്തു. അതിനാൽ ഇത് ഭാവനാ ഫോൾഡറിൽ തന്നെ ഇരിക്കട്ടെ. ഞാൻ എപ്പോഴും പറയുന്നത് പോലെ, നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ," എന്നായിരുന്നു അവന്തികയുടെ മറുപടി. 'ചേച്ചി കെട്ടാൻ ഒരുപാട് പേര് ആഗ്രഹിക്കുന്നുണ്ട്' എന്ന കുറിപ്പോടെ വന്ന സന്ദേശത്തോടായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
‘ആത്മസഖി’ എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അവന്തിക, ‘തൂവൽ സ്പർശം’, ‘മണിമുത്ത്’ തുടങ്ങിയ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ‘യക്ഷി’, ‘ഫെയ്ത്ത്ഫുളി യുവേഴ്‍സ്’, ‘നീലാകാശം പച്ച കടൽ ചുവന്ന ഭൂമി’ തുടങ്ങിയ ചിത്രങ്ങളിലും ഇന്ദ്രജിത്ത് നായകനായ ‘ധീരം’ എന്ന സിനിമയിലുമായിരുന്നു അവന്തികയുടെ അവസാനമിറങ്ങിയ മലയാള ചിത്രം. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും താരം സജീവമാണ്.


