- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാൻ ഖാന്റെ സഹോദരിയെ വിവാഹം ചെയ്തതിന് വിമർശനങ്ങൾ കേട്ടു
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിതയെ വിവാഹം കഴിച്ചതിന് ശേഷം നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് നടൻ ആയുഷ് ശർമ. സിനിമ മോഹിച്ചാണ് താൻ അർപിതയെ വിവാഹം കഴിച്ചതെന്നും സൽമാന്റെ പണമായിരുന്നു ലക്ഷ്യമെന്നും ചിലർ പ്രചരിപ്പിച്ചതായി നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തുടക്കത്തിൽ വിവാഹത്തിന് കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും ആയുഷ് കൂട്ടിച്ചേർത്തു. 'അർപിതയുമായുള്ള വിവാഹത്തിന് ശേഷമാണ് ഞാൻ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത്. പണത്തിനും സിനിമക്കും വേണ്ടിയാണ് ഞാൻ അർപിതയെ വിവാഹം ചെയ്തതെന്ന് കുറെ പേർ പ്രചരിപ്പിച്ചു. ഞങ്ങൾ ഒന്നിച്ച് വിദേശരാജ്യത്ത് യാത്ര പോകുമ്പോൾ സൽമാന്റെ പണം ഞാൻ ധൂർത്തടിക്കുകയാണെന്ന് ചിലർ വിമർശിച്ചു.
സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന അർപിതയെ വിവാഹം കഴിക്കുന്നതിൽ എന്റെ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. ജോലിയോ വരുമാനമോ ഇല്ലാത്ത എനിക്ക് എങ്ങനെ ഇത്രയും സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകും, അവളുടെ ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു മാതാപിതാക്കൾക്ക് അറിയേണ്ടത്.
ഞാൻ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതുവരെ അർപിതയുടെ ചെലവുകൾ വഹിക്കാമോ എന്ന് മറുചോദ്യം ചോദിച്ചു. ഇതിന്, 'നിങ്ങൾ പ്രണയിച്ചു, വിവാഹവും കഴിക്കുന്നു, അതിന് ഞാൻ ബില്ലടക്കണോ?' എന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ പിന്നീട് ഞങ്ങളുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. 2014 ൽ ആയിരുന്നു അർപിത ഖാന്റെയും ആയുഷ് ശർമയുടെയും വിവാഹം. ഇവർക്ക് ആയത്ത് എന്നൊരു മകളും , അഹിൽ എന്നൊരു മകനുമുണ്ട്. . 'റുസ്ലാൻ' ആണ് റിലീസിനൊരുങ്ങുന്ന ആയുഷ് ചിത്രം.