- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍'; ക്യൂട്ട് ചിത്രങ്ങളുമായി ബാബു ആന്റണി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബാബു ആന്റണി. ഇപ്പോഴിതാ നടന്‍ ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പും നടന്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ മടിയിലിരുന്ന് കളിച്ചിരുന്ന പയ്യന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ നടന്‍ ആയതിലുള്ള സന്തോഷവും ബാബു ആന്റണി പങ്കുവെച്ചു.
'ഓടും കുതിര ചാടും കുതിര' സിനിമയുടെ ലൊക്കേഷനില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ബാബു ആന്റണി പങ്കുവച്ചിരിക്കുന്നത്. 'പൂവിനു പുതിയ പൂന്തെന്നല്‍ ചെയ്യുന്നതിനിടയില്‍ എന്റെ മടിയിലിരുന്ന് കളിച്ചിരുന്ന ആ കൊച്ചുകുട്ടി ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനില്‍ ഞങ്ങള്‍,'- എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.
പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദിനെയും ചിത്രങ്ങളില്‍ കാണാം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'ബാബു ചേട്ടാ നിങ്ങള്‍ ഞങ്ങള്‍ 90 സിന്റെ മുത്താണ്' - എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.
കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലിം ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.