സൂറത്ത്: ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ സൈബറിടത്തിൽ വൈറലാവുന്നത് അമല പോളിന്റെ ബേബി ഷവർ ചിത്രങ്ങളാണ്.

ഗുജറാത്തിലെ സൂറത്തിൽ വച്ചാണ് ബേബി ഷവർ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുജറാത്തി സ്‌റ്റൈലിൽ ആയിരുന്നു ബേബി ഷവർ. ചടങ്ങിന്റെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പാരമ്പര്യവും സ്നേഹവും ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഗുജറാത്തി സ്റ്റൈലിൽ സാരിയുടുത്തിരിക്കുന്ന അമല പോളിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. വെള്ള കുർത്തിയായിരുന്നു ജഗതിന്റെ വേഷം.

ജനുവരി മൂന്നിനാണ് ഗർഭിണിയാണെന്ന സന്തോഷം അമല പോൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടേയും ജഗതിന്റേയും വിവാഹം. ഗോവയിലെ വില്ലയിൽ സെയിൽസ് ഹെഡാണ് ജഗത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതമാണ്.