അച്ഛന്റെ വഴിയെ മകനും സിനിമയിലേക്ക്; നന്ദമൂരി ബാലകൃഷ്ണയുടെ മകന്‍ നന്ദമൂരി മോക്ഷഗ്ന്യ നായകനാകുന്നു;ആദ്യ ചിത്രം പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സില്
നന്ദമൂരി മോക്ഷഗ്ന്യ നായകനാകുന്നു
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: അച്ഛന്റെ വഴിയെ മകനും സിനിമയിലേക്ക്.തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ മകന്‍ നന്ദമൂരി മോക്ഷഗ്ന്യയാണ് തെലുങ്കിലെ പുതിയ നായകനാകുന്നത്.ഹനുമാന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
മോക്ഷഗ്ന്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം പുരാണങ്ങളില്‍ നിന്നുള്ള ഒരു പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.ഈ ചിത്രത്തിലേക്കായി അഭിനയം, നൃത്തം , സംഘട്ടനം എന്നിവയിലൊക്കെ കഠിന പരിശീലനമാണ് മോക്ഷഗ്ന്യ നടത്തുന്നത്. വളരെ സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.
മോക്ഷഗ്ന്യയെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് ഒരു വലിയ ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും.തിരക്കഥ- പ്രശാന്ത് വര്‍മ്മ, നിര്‍മ്മാണം- സുധാകര്‍ ചെറുകുറി, ബാനര്‍- എസ്എല്‍വി സിനിമാസ്, ലെജന്‍ഡ് പ്രൊഡക്ഷന്‍സ്, അവതരണം- എം തേജസ്വിനി നന്ദമൂരി, പിആര്‍ഒ- ശബരി.
ലെജന്‍ഡ് പ്രൊഡക്ഷന്‍സുമായി സഹകരിച്ച് എസ്എല്‍വി സിനിമാസിന് കീഴില്‍ സുധാകര്‍ ചെറുകുറിയാണ് നിര്‍മ്മിക്കുക. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്.