- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്‍ഡേ ടെസ്റ്റും പാസായി; കയ്യടി നേടി ബേസിലും നസ്രിയയും; നാലാം ദിനവും നേട്ടം; 'സൂക്ഷ്മദര്ശിനി' ആകെ നേടിയത് എത്ര ?; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
കൊച്ചി: വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ബേസില്‍ ജോസഫ് നസ്രിയ നസിം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'സൂക്ഷ്മദര്‍ശിനി'. ഒരിടവേളക്ക് ശേഷം നസ്രിയ മലയാളത്തിൽ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ടായിരുന്നു. എം സി സംവിധാനം ചെയ്ത 'സൂക്ഷ്‍മദര്‍ശിനി' നവംബര്‍ 22നാണ് റിലീസായത്. തീയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
ചലച്ചിത്രങ്ങളുടെ ബോക്സോഫീസ് ഭാവി തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍. അതിനാല്‍ തന്നെ ഇതിനെ 'മണ്‍ഡേ ടെസ്റ്റ്' എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം 'മണ്‍ഡേ ടെസ്റ്റ്' പാസായെന്ന് പറയാം.
ഇത്തരത്തില്‍ നോക്കിയാല്‍ സൂക്ഷ്‍മദര്‍ശിനി ഗംഭീരമായി തന്നെ ഈ ടെസ്റ്റ് പാസായി എന്നാണ് മനസ്സിലാക്കേണ്ടത്. റിലീസ് ദിവസം നേടിയതിനേക്കാൾ മികച്ച കളക്ഷനാണ് ആദ്യ തിങ്കളാഴ്ച ചിത്രം നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നായിരുന്നു റിപ്പോർട്ടുകൾ.
രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷന് വൻ വർദ്ധനവാണ് ഉണ്ടായത്. 96.13 ശതമാനമാണ് രണ്ടാം ദിവസം വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരുന്നത്. മൂന്നാം ദിനമായ നവംബര്‍ 24 ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷനില്‍ വർദ്ധനവുണ്ടായി. 4 കോടിയാണ് ചിത്രം ഞായറാഴ്ച്ച നേടിയത്.
മൂന്നാം ദിനമായ നവംബര്‍ 24 ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷനില്‍ കുതിപ്പുണ്ടായി കണക്ക് പ്രകാരം ആദ്യ ഞായറാഴ്ച സൂക്ഷ്‍മദര്‍ശിനി 4 കോടിയാണ് നേടിയത്. തിങ്കളാഴ്ച എത്തിയപ്പോള്‍ കളക്ഷന്‍ ഇടിഞ്ഞെങ്കിലും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നിലനിര്‍ത്തി. ആദ്യ കണക്കില്‍ 1.65 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്.
ഇതോടെ ചിത്രം നാല് ദിവസത്തില്‍ 10 കോടി കളക്ഷന്‍ പിന്നിട്ടു. 10.30 കോടിയാണ് ചിത്രത്തിന്‍റെ നാല് ദിവസത്തെ നെറ്റ് കളക്ഷന്‍. 28.51% ആയിരുന്നു ചിത്രത്തിന്‍റെ മൊത്തം ഒക്യുപെന്‍സി. ഇതില്‍ തന്നെ നൈറ്റ് ഷോകളിലാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമൻ ചാക്കോ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്