- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തൊപ്പി ഊരാൻ പറ്റില്ല, ഒരു താജ് മഹാൽ പണിഞ്ഞ് വെച്ചേക്കുവാ..'; മരണമാസ് ചിത്രത്തിനായുള്ള മേക്കോവറെന്ന് ബേസിൽ ജോസഫ്; വീഡിയോ പുറത്തുവിട്ട് ടൊവിനോ തോമസ്
കൊച്ചി: ടൊവിനോ തോമസിന്റെ നിർമാണത്തിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് ‘മരണമാസ്’. പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്നത്. അടുത്തിടെ പ്രൊമോഷൻ പരിപാടികൾക്കും മറ്റുമായി എത്തുന്ന നടൻ എപ്പോഴും തൊപ്പി വെച്ചിരിക്കുന്നത് കണ്ട ക്രിയേറ്റേഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബേസിൽ തന്നെ വെളിപ്പെടുത്തലുമായി എത്തിയത്. മുടി പുറത്തുകാണിക്കാതായതോടെ പുതിയ ലുക്കിലാണ് താരമെന്ന് എല്ലാവര്ക്കും മനസ്സിലായി. പുതിയ സിനിമയുടെ മേക്കോവറാണിതെന്ന് സംശയമുയർന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മരണമാസ് എന്ന ചിത്രത്തിനുവേണ്ടിയാണിതെന്ന് ബേസിൽ സമ്മതിച്ചു.
#Maranamass first look coming soon... 🚌 🍌 pic.twitter.com/D91TDbyKzU
— Tovino Thomas (@ttovino) February 10, 2025
എന്നാൽ തൊപ്പി മാറ്റി പുതിയ ഹെയർ സ്റ്റൈൽ മേക്കോവർ കാണിക്കാൻ തയാറായില്ല. ‘ഒരു താജ്മഹൽ പണിതുവെച്ചേക്കുവാണ്’, ‘ഇപ്പൊ പുറത്തുകാണിക്കാൻ പറ്റില്ല ഭയങ്കര ബോറാണ്’, ‘തല ചീഞ്ഞളിഞ്ഞിരിക്കുവാണ് സാർ’ എന്നെല്ലാമായിരുന്നു പലപ്പോഴും ബേസിൽ പറഞ്ഞിരുന്നത്. ഈ രസകരമായ മറുപടികളെല്ലാം ചേർത്തുവെച്ച് ‘മരണമാസ്’ ഫസ്റ്റ് ലുക്ക് ഉടനെന്ന കാപ്ഷനോടെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവീനോ തോമസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ബേസിലിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ.