- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലർ അങ്ങനെ പറയുമ്പോ..എനിക്ക് നല്ല വിഷമം തോന്നും; എത്രയോ തവണ കേട്ടിരിക്കുന്നു; പെട്ടെന്ന് നിരാശ വരും; തുറന്നുപറഞ്ഞ് നടി ബീന
താനും നടനായ ഭർത്താവ് മനോജ് കുമാറും പിരിയുകയാണെന്ന വ്യാജവാർത്തകൾ പലപ്പോഴും വേദനാജനകമാണെന്ന് നടി ബീന ആന്റണി. 30 വർഷമായി അഭിനയരംഗത്ത് സജീവമായ ഇരുവരും 22 വർഷമായി ദാമ്പത്യ ജീവിതം നയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം നെഗറ്റീവ് കമന്റുകൾ തങ്ങളെ വല്ലാതെ ബാധിക്കാറുണ്ടെന്ന് ഇരുവരും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
"ഞങ്ങൾ പിരിഞ്ഞു എന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിട്ടുണ്ട്. ആളുകൾ അതൊക്കെ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്യാറുണ്ട്. ഒരു പൊതുപ്രവർത്തകർ എന്ന നിലയിൽ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നിരാശ തോന്നാറുണ്ട്," ബീന ആന്റണി പറഞ്ഞു. സിനിമാ-സീരിയൽ രംഗത്ത് താരങ്ങൾ തമ്മിലുള്ള വിവാഹബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ പലരും വേർപിരിയുന്നതിനെക്കുറിച്ചും അവർ സൂചിപ്പിച്ചു.
തങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്തും ഇത്തരം സംശയങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നതായി ബീന ഓർത്തെടുത്തു. മനോജ് കുമാർ തന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചും പ്രതികരിച്ചു. "വിവാഹം കഴിക്കുന്നതുകൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആകണമെന്നില്ല. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും വരുന്നവരാണ് ഞങ്ങൾ. എന്റെ സ്വഭാവം ഭാര്യക്കും വരണമെന്ന് വാശിപിടിക്കാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.