- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ബലാത്സംഗ രംഗം ഷൂട്ട് ചെയ്തപ്പോൾ ബ്ലൗസ് ഒക്കെ കീറി, അതിന്റെ ആവശ്യം ഇല്ലായിരുന്നു'; ആ സീൻ പിന്നീട് ഒഴിവാക്കിയത് കമൽഹാസന്റെ ഇടപെടലിൽ; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

കൊച്ചി: 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കമൽഹാസൻ നായകനായ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷമായിരുന്നു ഭാഗ്യലക്ഷ്മിക്ക്. ചിത്രീകരണത്തിനിടെ നടൻ കമൽ ഹാസൻ ഇടപെട്ടതിനെത്തുടർന്ന് ആ രംഗം പൂർണമായി ഒഴിവാക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി യെസ് 27ന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.
ഈ അനുഭവം തന്റെ ജീവിതത്തിൽ ഏറെ വേദന സൃഷ്ടിച്ചതായും അവർ കൂട്ടിച്ചേർത്തു. 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന ചിത്രത്തിൽ നായകന്റെ സഹോദരിയുടെ വേഷമാണ് ഭാഗ്യലക്ഷ്മി അവതരിപ്പിച്ചത്. പ്രതാപചന്ദ്രനായിരുന്നു ഈ രംഗത്തിൽ ഭാഗ്യലക്ഷ്മിക്കൊപ്പം അഭിനയിച്ചത്. അക്കാലത്ത് ഇത്തരം രംഗങ്ങൾ വളരെ റിയലിസ്റ്റിക്കായാണ് ചിത്രീകരിച്ചിരുന്നത്. താൻ ഭയങ്കരമായി ആക്രമിക്കപ്പെട്ടു എന്നും ബ്ലൗസ് കീറുന്ന അവസ്ഥവരെ ഉണ്ടായെന്നും ഭാഗ്യലക്ഷ്മി വിവരിച്ചു.
"സത്യത്തിൽ അതിന്റെ ആവശ്യം ഇല്ലായിരുന്നു, ജസ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും ഓടിയാൽ മതി," എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഷൂട്ടിങ് സ്ഥലത്ത് ഉണ്ടായിരുന്ന കമൽ ഹാസൻ ഉടൻതന്നെ ഓടിവരികയും തുടർന്ന് സംവിധായകൻ രാജശേഖരൻ ഈ രംഗം പൂർണമായും ഒഴിവാക്കാൻ നിർദേശിക്കുകയുമായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തയാണെങ്കിലും, 'ചാമരം', 'സെല്ലുലോയിഡ്', 'പാവ', 'ഒരു മുത്തശ്ശി ഗദ' തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഭാഗ്യലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്.


