- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിയയും പിറന്നു വീണ കുഞ്ഞും ഭാഗ്യം ചെയ്തവർ; പണ്ടൊക്കെ എന്തൊക്കെ സഹിക്കണം; ഒറ്റപ്പെടൽ, ഭയം... വേദന നേഴ്സുമാരുടെ പരിഹാസം; ആ പ്രസവ വീഡിയോയിൽ പ്രതികരിച്ച് ഭാഗ്യലക്ഷ്മി
ഇൻഫ്ലുൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്. ഇപ്പോഴിതാ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി പങ്കുവച്ച പോസ്റ്റും വലിയ ശ്രദ്ധ നേടുകയാണ്.
ഭാഗ്യലക്ഷ്‍മി യുടെ വാക്കുകൾ..
'പണ്ടൊക്കെ ഒരു ഗർഭിണിയെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഭയം.... വേദന കൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നഴ്സ്മാരുടെ പരിഹാസവും, അതിലൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷവും... അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവൾക്ക് ശ്വാസം നേരെയാവൂ.. ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.
സ്നേഹങ്ങൾക്ക് നടുവിൽ, സ്നേഹിക്കുന്നവർക്ക് നടുവിൽ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭർത്താവും സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കൊടുത്ത ആത്മ ധൈര്യം, സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി.. നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണത്. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാവൂ. എന്നും അവർ കൂട്ടിച്ചേർത്തു.