- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയനെ അനുകരിച്ച് ഭീമൻ രഘു; ഷീലയായി സണ്ണി ലിയോണി
കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാൻ ഇന്ത്യൻ സുന്ദരി ടീസർ റിലീസ് ചെയ്തു. 'ശരപഞ്ജരം' സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രംഗം അനുകരിക്കുന്ന ഭീമൻ രഘുവാണ് ടീസറിൽ ശ്രദ്ധനേടുന്നത്. സണ്ണി ലിയോണിയെയും ടീസറിൽ കാണാം.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. എച്ച് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് പാൻ ഇന്ത്യൻ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.