- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് എനിക്ക് സാജൻ ചേട്ടൻ പൈസ തന്നു; അതുവരെ ഒരാളും എനിക്ക് അങ്ങനെ തന്നിട്ടില്ല; സത്യം പറഞ്ഞാൽ ആ വർഷം അടിപൊളി ആയിരുന്നു; അനുഭവം തുറന്നുപറഞ്ഞ് ബിന്നി സെബാസ്റ്റ്യൻ

നടിയും സംരംഭകയുമായ ബിന്നി സെബാസ്റ്റ്യൻ, സഹനടനായ സാജൻ സൂര്യയിൽ നിന്ന് ലഭിച്ച വിഷുക്കൈനീട്ടത്തെ തൻ്റെ കരിയറിലെ ഭാഗ്യാനുഭവങ്ങളുമായി ബന്ധിപ്പിച്ച് നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. സ്വന്തം വസ്ത്ര ബ്രാൻഡായ 'മോഹിക്യു'വിൻ്റെ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് ബിന്നി ഈ അനുഭവം പങ്കുവെച്ചത്.
ഒരിക്കൽ സാജൻ സൂര്യ തനിക്ക് കൈനീട്ടം തന്നെന്നും, അതുവരെ കൈനീട്ടം വാങ്ങിക്കാത്ത താൻ അത് സ്വീകരിച്ചെന്നും ബിന്നി വെളിപ്പെടുത്തി. "എനിക്കാ വർഷം അടിപൊളി ആയിരുന്നു. ആ വർഷം കുറേ പൈസയൊക്കെ ഉണ്ടാക്കാൻ പറ്റി. കുറേ വർക്ക് കിട്ടി," എന്നായിരുന്നു ആ വർഷത്തെക്കുറിച്ച് ബിന്നിയുടെ വാക്കുകൾ. ഈ അനുഭവം മനസ്സിൽ തങ്ങിയതുകൊണ്ട്, തൊട്ടടുത്ത വിഷുവിന് താൻ നേരിട്ട് സാജൻ സൂര്യയോട് കൈനീട്ടം ചോദിച്ച് വാങ്ങിയെന്നും, ആ വർഷം 'ബിഗ് ബോസ്' റിയാലിറ്റി ഷോയിൽ പങ്കെടുക്കാനും സാമ്പത്തികമായി മെച്ചപ്പെടാനും സാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
'ഗീതാഗോവിന്ദം' എന്ന പരമ്പരയിൽ ബിന്നിയും സാജൻ സൂര്യയും യഥാക്രമം ഗീതാഞ്ജലിയും ഗോവിന്ദുമായി എത്തിയിരുന്നു. കഠിനാധ്വാനത്തിലൂടെ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത 'ഗോവിന്ദ് മാധവിൻ്റെ'യും എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥ പറഞ്ഞ ഈ പരമ്പര മലയാളി കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പരമ്പര അവസാനിച്ചെങ്കിലും താരങ്ങൾക്കിടയിൽ അടുത്ത സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
'മോഹിക്യു ബൈ ബിന്നി' എന്ന പേരിൽ സാരികളുടെ എക്സ്ക്ലൂസീവ് കളക്ഷനുമായാണ് ബിന്നി തൻ്റെ പുതിയ ക്ലോത്തിംഗ് ബ്രാൻഡിന് തുടക്കമിട്ടിരിക്കുന്നത്. ബിന്നിയോടൊപ്പം അഭിനയിച്ച സഹതാരങ്ങളും 'ബിഗ് ബോസ്' റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ മോഹിക്യുവിൻ്റെ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വ്യക്തിബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഈ വെളിപ്പെടുത്തൽ ബിന്നി സെബാസ്റ്റ്യൻ്റെ പുതിയ സംരംഭത്തിന് പ്രചോദനമായി മാറുകയാണ്.


