ലോസ് ഏഞ്ചൽസ്: തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തോട് പ്രതികരിച്ചു ബ്ലാക്ക് പാന്തർ 2 താരം ടെനോച്ച് വെർത്ത. സംഗീതജ്ഞ മരിയ എലോനയാണ് നടനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ഇതിൽ പ്രതികരിച്ചു കൊണ്ടാണ് വെർത്ത രംഗത്തുവരുന്നത്. തങ്ങൾ മാസങ്ങളായി ഡേറ്റിങ്ങിലായിരുന്നുവെന്നും പരസ്പര സമ്മതത്തോെടയുള്ള ബന്ധമായിരുന്നെന്നും നടൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

'കഴിഞ്ഞ ഒരു വർഷത്തോളമായി ഞാനും മരിയ എലോനയും ഡേറ്റിങ്ങിലായിരുന്നു. ഞങ്ങളുടേത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. എന്നാൽ ബന്ധം വേർപിരിഞ്ഞതോടെ അവർ സുഹൃത്തുക്കളുടെ ഇടയിൽ എന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഈ വിഷയത്തെ നിയമപരമായി നേരിടാൻ തീരുമാനിച്ചത്. എല്ലാ തികഞ്ഞ വ്യക്തിയല്ല ഞാനെന്ന് അറിയാം. എന്നാൽ ഈ ആരോപണങ്ങളൊന്നും സത്യമല്ല. എന്നെത്തന്നെ മെച്ചപ്പെടുത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും എന്നെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകള എതിർക്കേണ്ടതുമുണ്ട്- മാർവൽ താരം പറഞ്ഞു. ടെനോച്ചിനെതിരെ ഉയർന്ന െൈലഗികാരോപണത്തിൽ മാർവൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.