- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണ്; മകളുടെ കാമുകനെക്കുറിച്ച് ബോണി കപൂർ
മുംബൈ: ബോളിവുഡിലെ ഇഷ്ടനായികയാണ് ജാൻവി കപൂർ. ശിഖർ പഹാരിയയുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ കുറച്ചു കാലമായി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ, ഇത് സ്ഥിരീകരിച്ചു കൊണ്ട് ജാൻവിയുടെ അച്ഛനും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തുവന്നു. ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണെന്നും തങ്ങളുടെ കുടുംബത്തിലേക്ക് ശിഖർ എത്തിയത് അനുഗ്രഹമാണ് എന്നുമാണ് ബോണി കപൂർ പറഞ്ഞത്.
എനിക്ക് ശിഖറിനെ ഇഷ്ടമാണ്. കുറച്ചുവർഷം ജാൻവിക്ക് ശിഖറുമായി ബന്ധമൊന്നുമുണ്ടായിരുന്നിവ്വ. പക്ഷേ അപ്പോഴും ഞാൻ അവനുമായി നല്ല സൗഹൃദത്തിലായിരുന്നു. അവന് ഒരിക്കലും ഒരു മുൻ കാമുകൽ ആവാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവൻ എപ്പോഴും കൂടെയുണ്ടാകും. എനിക്കോ ജാൻവിക്കോ അർജുനോ ആർക്കുവേണ്ടിയായാലും അവൻ കൂടെയുണ്ടാകും. എല്ലാവരുമായും അവൻ നല്ല സൗഹൃദത്തിലാണ്. ഇവനെപ്പോലൊരാളെ ഞങ്ങൾക്ക് കിട്ടിയത് അനുഗ്രഹമായാണ് കാണുന്നത്.- ബോണി കപൂർ പറഞ്ഞു.
ജാൻവിയും ശിഖറും ഇതുവരെ പ്രണയം തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും ഇരുവരും ഒന്നിച്ച് ഡിന്നറിനും പാർട്ടിക്കുമെല്ലാം പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സഹോദരി ഖുശിയുടെ പിറന്നാൾ പാർട്ടിയിലും ജാൻവിക്കൊപ്പം ശിഖർ ഉണ്ടായിരുന്നു. താരത്തിന്റെ 27ാം പിറന്നാൾ ദിനത്തിൽ ജാൻവിക്കൊപ്പം ശിഖറും തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശശികുമാർ ഷിൻഡെയുടെ ചെറുമകനാണ് ശിഖർ.