- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭ്രമയുഗം 'എന്ന ചിത്രം എടുക്കാൻ തീരുമാനിച്ച നിങ്ങളുടെ ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങൾ; സിനിമയുടെ അണിയറ പ്രവർത്തകരെ പ്രശംസിച്ച് ജൂഡ് ആന്തണി ജോസഫ്
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഈ ചിത്രം എടുക്കാൻ തീരുമാനിച്ച ധീരമായ ശ്രമത്തിന് അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും മമ്മൂട്ടിയുടെ അഭിനയമികവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഫേസ്ബുക്കിലാണ് ജൂഡ് ഇക്കാര്യം കുറിച്ചത്. ഇപ്പോഴും ചിത്രത്തിന് വലിയ തിരക്കാണ് തിയേറ്ററുകളിലെന്നും ജൂഡ് കുറിച്ചു.
'ഭ്രമയുഗം എന്ന ചിത്രം എടുക്കാൻ തീരുമാനിച്ച ധീരമായ ശ്രമത്തിന് രാഹുൽ സദാശിവനും ടീമിനും അഭിനന്ദനങ്ങൾ. അർജുന്റെയും സിദ്ധാർത്ഥിന്റെയും പ്രകടനം ഞെട്ടിച്ചു. പക്ഷേ, മമ്മുക്കയുടെ പ്രകടനത്തിൽ ഞാൻ അമ്പരന്നു, എന്തൊരു നടനാണ്, അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷനിൽ ഇപ്പോഴും അത്ഭുതപ്പെടുന്നു. ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക', ജൂഡ് കുറിച്ചു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ചിത്രം കഥപറയുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
മറുനാടന് ഡെസ്ക്