- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
51ാം വയസിൽ വീണ്ടും അമ്മയായി ഹോളിവുഡ് നടി കാമറൂൺ ഡയസ്
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം കാമറൂൺ ഡയസ് അമ്മയായി. 51ാം വയസിലാണ് താരം ആൺകുഞ്ഞിന് ജന്മം നൽകിയത്. കാമറൂണിന്റെ ഭർത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെൻ ആണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.
കർഡിനൽ മാഡെൻ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നില്ലെന്നും ദമ്പതികൾ വ്യക്തമാക്കി. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.
മകൻ തങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം കൊണ്ടുവന്നുവെന്നും കുഞ്ഞുങ്ങളുടെ സ്വകാര്യതയും സുരക്ഷിതത്വവും പരിഗണിച്ച് മകന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവെയ്ക്കുന്നില്ലെന്നും ബെഞ്ചമിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
51-കാരിയായ കാമറൂണും 45-കാരനായ ബെഞ്ചമിനും 2015 ജനുവരിയിലാണ് വിവാഹിതരായത്. 2019 ഡിസംബർ 30-ന് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. റെഡിക്സ് എന്നാണ് മകളുടെ പേര്.