- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ ജൂനിയർ മെഹ്മൂദിന് അർബുദം സ്ഥിരീകരിച്ചു; പെട്ടെന്ന് ഭാരം കുറഞ്ഞതോടെയാണ് ശ്രദ്ധിക്കുന്നതെന്ന് നടൻ
മുംബൈ: പ്രശസ്ത നടനും സംവിധായകനും ഗായകനുമായ ജൂനിയർ മെഹ്മൂദിന് അർബുദം സ്ഥിരീകരിച്ചു. കരളിനേയും ശ്വാസകോശത്തേയുമാണ് അർബുദം ബാധിച്ചിരിക്കുന്നത്. സ്റ്റേജ് 4 കാൻസറാണ് ജൂനിയർ മെഹ്മൂദിന് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ സലാം കാസി അറിയിച്ചു.
രണ്ടു മാസത്തോളമായി അസുഖബാധിതനായിരുന്നു മെഹ്മൂദ്. പെട്ടെന്ന് ഭാരം കുറയാൻ തുടങ്ങിയതോടെയാണ് ശ്രദ്ധിച്ചതെന്നും സലാം കാസി പറഞ്ഞു. മെഹ്മൂദിന്റെ ചെറുകുടലിൽ ട്യൂമർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിനൊപ്പം മഞ്ഞപ്പിത്തവും പിടികൂടുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രശസ്ത നടൻ ജോണി ലിവർ ഉൾപ്പെടെ പ്രമുഖർ ജൂനിയർ മെഹ്മൂദിനെ കാണാനെത്തിയിരുന്നു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ മെഹ്മൂദ് വേഷമിട്ടിട്ടുണ്ട്. ബ്രഹ്മാചാരി, മേരാ നാം ജോക്കർ, പർവരിഷ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്