- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്
കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ശ്രീനാഥ് ഭാസിയുടെ ലുക്ക് വളരെയേറെ ശ്രദ്ധനേടിയിരുന്നു. ചെളിയും മുറിവുമായി തിരിച്ചറിയാൻ പോലുമാവാത്ത രീതിയിലായിരുന്നു താരം. ഇപ്പോൾ ഈ ലുക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം.
ക്ലൈമാക്‌സ് സീനിൽ ശ്രീനാഥ് ഭാസിയുടെ ശരീരത്തിൽ തേച്ചുപിടിപ്പിച്ചത് ഓറിയോ ബിസ്‌കറ്റിന്റെ പൊടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതൊരു മേക്കപ്പ് ടെക്‌നിക്ക് ആണെന്നും ഭാസിയുടെ ലുക്കിന് നന്ദി പറയേണ്ടത് മേക്കപ്പ് മാൻ റോണക്‌സ് സേവ്യറിനാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.
'മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്‌സിൽ ഭാസിക്കു ചെയ്തത് പ്രോസ്‌തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്‌ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്‌നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്‌സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്‌സിനോടാണ്. റോണക്‌സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്‌ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു.'- ചിദംബരം പറഞ്ഞു.