മുംബൈ: നടി ക്രിസൻ പെരേരയെ ഷാർജയിൽ മയക്കുമരുന്നു കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മുംബൈ ക്രൈംബ്രാഞ്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി പിടിയിലായ ക്രിസൻ ഇപ്പോൾ ഷാർജ ജയിലിലാണ്.

മയക്കുമരുന്നു നിറച്ച ട്രോഫി നൽകി പ്രതികൾ ക്രിസനെ ചതിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷാർജയിലെ ഒരാൾക്കു കൈമാറണമെന്നു പറഞ്ഞാണ് ട്രോഫി നൽകിയത്. അന്തോണി പോൾ എന്നയാൾ ഹോളിവുഡ് സീരീസിൽ അഭിനയിക്കാൻ അവസരമൊരുക്കാം എന്നു പറഞ്ഞ് ക്രിസനെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഓഡിഷന് ആയാണ് നടിയെ ഷാർജയിലേക്കു വരുത്തിയത്. സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ക്രിസൻ അഭിനയിച്ചിട്ടുണ്ട്.