കണ്ണൂർ: നടിയും മോഡലുമായ ക്രിസ്റ്റീന ഹണി ഐസക് വിവാഹിതയായി. സൂരജ് സുരേഷ് ആണ് വരൻ. കണ്ണൂർ സ്വദേശിയാണ് സൂരജ്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും റീൽ വിഡിയോയിലൂടെയും വൈറലായ താരമാണ് ക്രിസ്റ്റീന.ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉള്ള നടി ഹ്രസ്വചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.ഷൈൻ ടോം നായകനായെത്തിയ റോമിയോ ലൈജു എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ക്രിസ്റ്റീന പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈൻ ടോമിന്റെ സഹോദരിയായാണ് ക്രിസ്റ്റീന അഭിനയിച്ചത്.