ലയാളികളുടെ പ്രിയനടന്മാരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. പെങ്ങളുടെ കല്യാണം നടത്താനായുള്ള നായകന്റെ ഓട്ടവും നാട്ടിൻപുറത്തെ കല്യാണ ഒരുക്കങ്ങളുമായി ആസ്വദനീയമായൊരു അനുഭൂതിയാണ് ഗാനം തരുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് റിജോ ജോസഫ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അരുൺ അശോകും നീലിമ പി.ആറും ചേർന്നാണ്.

പോസ്റ്ററും ട്രെയിലറും മറ്റും പുറത്തുവന്നപ്പോൾത്തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് കൊറോണ ധവാൻ. നേരത്തെ 'കൊറോണ ജവാൻ' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാൻ' എന്നു മാറ്റേണ്ടിവന്നതിനെത്തുടർന്ന് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന് സംവിധായകൻ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു.

നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാൻ ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എന്റർടെയ്നറായ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തളയറ്ററുകളിലേക്ക് എത്തിക്കുന്നത്.