- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നഡയിൽ ഒരു സിനിമ നടൻ ഉണ്ട്; നായികയുടെ പൊക്കിളില്‍ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുന്നതാണ് സ്ഥിരം പരിപാടി; അതും ക്ലോസ് അപ്പ് ഷോട്ടിൽ; അനുഭവം തുറന്നുപറഞ്ഞ് ഡെയ്‌സി ഷാ
ബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ അമ്പരപ്പിച്ച ഒരു അനുഭവമാണ് നടി ഡെയ്‌സി ഷാ പങ്കുവെച്ചിരിക്കുന്നത്. ഒരു പ്രശസ്ത നടൻ്റെ പാട്ടുകളിലെല്ലാം നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സാലഡും വെജിറ്റബിൾ സാലഡും ഉണ്ടാക്കുന്ന രംഗങ്ങൾ പതിവായിരുന്നുവെന്ന് ഡെയ്‌സി വെളിപ്പെടുത്തി. ഈ രംഗങ്ങൾ പലപ്പോഴും ക്ലോസ്-അപ്പ് ഷോട്ടുകളായി ചിത്രീകരിക്കുകയും, ചിലപ്പോഴൊക്കെ പൊക്കിളിൽ ഐസോ വെള്ളമോ ഒഴിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബോളിവുഡ് താരമായ ഡെയ്‌സി ഷാ, 2011-ൽ 'ഭദ്ര' എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബോളിവുഡിലേതുപോലെ കന്നഡ സിനിമാ ലോകത്തും അവർ സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമകളിലും ഡെയ്‌സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഒരു അഭിമുഖത്തിലാണ് ഡെയ്‌സി തൻ്റെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ചത്. എന്നാൽ, ഈ പ്രവർത്തികൾ ചെയ്ത നടൻ്റെ പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. കന്നഡയിൽ അഭിനയിക്കുമ്പോൾ പലപ്പോഴും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നും ഡെയ്‌സി സൂചിപ്പിച്ചു. നടന്മാർക്ക് കഥാപാത്രത്തിൻ്റെ പശ്ചാത്തലം വിശദീകരിച്ചു നൽകുമ്പോൾ, നായികമാർക്ക് എന്ത് ഭാവപ്രകടനമാണ് വേണ്ടതെന്ന് മാത്രമാണ് പറഞ്ഞു നൽകിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.