- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റ റീൽസിൽ ക്യൂട്ട്നെസ്സ് വാരി വിതറി ഒരു സുന്ദരി; ഈശ്വര ഇതാണോ..പണിക്കർ പറഞ്ഞ കുട്ടിയെന്ന് ചെറുപ്പക്കാർ; എവിടെയോ കണ്ടപ്പോലെയെന്ന് ചിലർ; ഐഡി തിരിച്ചറിഞ്ഞതും അമ്പരപ്പ്; സോഷ്യൽ മീഡിയയിൽ വൈറലായി മുരുകന്റെ 'ചക്കി' മോൾ; യെങ്ക പത്താലും നീയെന്ന് കമെന്റുകൾ!
വർഷം 2016-ൽ തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ലാലേട്ടൻ ചിത്രമായിരുന്നു 'പുലിമുരുകൻ'. അതിലെ പുലി ഉൾപ്പടെ ഓരോ കഥാപാത്രവും ഇപ്പോഴും പ്രേക്ഷക മനസ്സുകളിൽ മായാതെ കിടപ്പുണ്ട്. ചിത്രത്തിലെ ഓരോ രംഗവും ലാലേട്ടന്റെ കിടുക്കൻ ഡയലോഗുകളും എല്ലാം ആരാധകർക്ക് ഇപ്പോഴും രോമാഞ്ചമാണ്. സിനിമ ഇറങ്ങി ഒമ്പത് വർഷം കഴിഞ്ഞപ്പോൾ അതിലെ കഥാപാത്രങ്ങൾ റിയൽ ജീവിതത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ഒരിക്കൽ എങ്കിലും ചിന്തിക്കാത്ത മലയാളികൾ കാണില്ല.
ഇപ്പോഴിതാ, ഇൻസ്റ്റ റീൽസിൽ ക്യൂട്ട്നെസ്സ് വാരി വിതറിയ ഒരു സുന്ദരിയെ കൈയ്യോടെ തൂക്കിയിരിക്കുകയാണ് ആരാധകർ. മറ്റാരുമല്ല നമ്മുടെ സ്വന്തം പുലിമുരുകന്റെ 'ചക്കി' മോൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയില്‍ ശ്രദ്ധ നേടിയിരുന്ന ദുര്‍ഗ പ്രേംജിത്തിന്‍റെ പുതിയ റീലുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്.
ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്‍റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും. മോഹന്‍ലാലിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്‍റെ മകളായാണ് ദുര്‍ഗ എത്തിയത്. ഇന്‍സ്റ്റയില്‍ അത്ര ആക്റ്റീവ് അല്ലാതിരുന്ന ദുര്‍ഗ ഒരാഴ്ച മുന്‍പാണ് തന്‍റെ പുതിയൊരു റീല്‍ വീഡിയോ പങ്കുവച്ചത്.
പുലിമുരുകനിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതേ അക്കൗണ്ടില്‍ പിന്‍ ചെയ്ത് വച്ചിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വേഗത്തില്‍ ആളെ മനസിലായി. പിന്നാലെ എക്സ് അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലും ഈ വീഡിയോ തരംഗമായി. ദുര്‍ഗ പ്രേംജിത്ത് ഇട്ട രണ്ട് റീലുകളില്‍ ഒന്നിന് 29,000 ലൈക്കുകളും മറ്റൊന്നിന് 83,000 ലൈക്കുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.ചക്കി ഒരു പൂക്കി തന്നെയെന്നാണ് കമന്റുകൾ.