- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനക്ക് അങ്ങനെ ഒരു ഫീൽ ഉണ്ടെങ്കിൽ..ചുമ്മാ അവളുടെ ഭാവി കളയരുത്; ഒരു തരത്തിലും അത് സമ്മതിച്ച് തരില്ല; എനിക്ക് അതാണ് ഇഷ്ടമെന്നും പറഞ്ഞു; ജാസിയെ കുറിച്ച് തുറന്നുപറഞ്ഞ് ദയ
സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ട്രാൻസ് വുമൺ ദയ ഗായത്രി ജാസിയെക്കുറിച്ചും വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ സ്വത്വം മറ്റൊന്നായതുകൊണ്ട് ആ വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ലെന്നും തങ്ങൾ വിവാഹമോചിതരായി എന്നും ജാസി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിച്ചതുപോലും വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നുവെന്നാണ് ജാസി പലപ്പോഴായി പറഞ്ഞിട്ടുള്ളത്.
എന്നാൽ സത്യം അതല്ലെന്ന് പറയാതെ പറയുകയാണ് കമ്യൂണിറ്റിയിലെ അംഗവും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ട്രാൻസ് വുമൺ ദയ ഗായത്രി. ജാസിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും ദയ പുറത്തുവിട്ടിരുന്നു. അതാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ട്രാൻസ്ജെന്ററാണെന്ന് ബോധ്യമുണ്ടെങ്കിൽ വിവാഹം കഴിച്ച് മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകർക്കരുതെന്ന് ദയ ജാസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്രെ.
അത് കാര്യമാക്കാതെയാണത്രെ ജാസി വിവാഹം കഴിച്ചത്. ആ വൈറൽ ഫോൺ സംഭാഷണത്തിൽ ദയ ജാസിയോട് പറഞ്ഞത് ഇങ്ങനെയാണ്... മുമ്പേ തന്നെ ട്രാൻസ്ജെന്ററാണ് ജാസിയെന്ന് എനിക്ക് അറിയാമായിരുന്നു. ട്രാൻസ്ജെന്ററാണെന്ന് ജാസിക്ക് സ്വയം അറിയാമായിരുന്നില്ലേ?. അറിയാമായിരുന്നിട്ടും പിന്നെ എന്തിന് ജാസി വിവാഹം കഴിച്ചു.
ഇങ്ങനൊരു ജീവിതത്തിലേക്ക് വേറൊരാളെ കൂടി കൊണ്ടുവന്നത് എന്ത് സിറ്റുവേഷന്റെ പേരിലാണ്?. വീട്ടിൽ നിന്നും നിർബന്ധിച്ചിട്ടാണ് വിവാഹം കഴിച്ചതെന്ന് ജാസി പറഞ്ഞാലും ഞാൻ അത് സമ്മതിച്ച് തരില്ല. കാരണം... അനന്യ ചേച്ചിയുടെ വീട്ടിൽ വെച്ച് ഈ വിഷയം സംസാരിച്ചപ്പോൾ ജാസി എന്നോട് പറഞ്ഞ മറുപടിയുണ്ട്. വിവാഹം കഴിക്കരുത് അത് ശരിയല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ കല്യാണം കഴിക്കാൻ എനിക്ക് പറ്റും മോളെ... അങ്ങനെ ജീവിക്കാൻ എനിക്ക് പറ്റും എന്ന് പറഞ്ഞു.
എന്റെ വീട്ടുകാർ വളരെ ഓർത്ത്ഡോക്സായ മുസ്ലീംസാണ്. ഉപ്പയേക്കാൾ എനിക്ക് പേടി ഉപ്പയുടെ ജേഷ്ഠനെ ആയിരുന്നു. കല്യാണം കഴിച്ചശേഷമാണ് ഞാൻ ഒരു ട്രാൻസാണെന്ന് എനിക്ക് പൂർണ്ണമായും മനസിലായത് എന്നാണ് ജാസി പറഞ്ഞത്. ട്രാൻസ്ജെന്ററാണെന്ന് ഉറപ്പ് വരുത്താൻ ഏതേലും ഒരു പെൺകുട്ടിയെ വെച്ച് ട്രയൽ നോക്കുന്നതിനോട് എന്താണ് അഭിപ്രായം എന്ന തലക്കെട്ടോടെയാണ് ജാസിയുമായുള്ള ഫോൺ സംഭാഷണം ദയ ഗായത്രി പുറത്തുവിട്ടത്.




