- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദീപിക പദുകോൺ ഏറ്റവും വലിയ സൂപ്പർസ്റ്റാർ, അതിസുന്ദരി: ആരാധന തുറന്നു പറഞ്ഞ് പ്രഭാസ്
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിനോടുള്ള ആരാധന തുറന്നു പറഞ്ഞ് പ്രഭാസ്. ദീപിക ഏറ്റവും വലിയ താരമാണെന്നും അതിസുന്ദരിയാണെന്നുമാണ് പ്രഭാസ് പറഞ്ഞത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൽകി 2898- എഡിയിൽ പ്രഭാസും ദീപികയും ആദ്യമായി ഒരുമിക്കുകയാണ്. ദീപികയ്ക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷവും പ്രഭാസ് പങ്കുവച്ചു.
അവർ ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ്. അതിസുന്ദരി. ആഗോളതലത്തിൽ ഏറെ പ്രശസ്തയാണ്. ലൂയിസ് വിട്ടോൺ ഉൾപ്പടെയുള്ള നിരവധി അന്താരാഷ്ട്ര പരസ്യങ്ങളാണ് അവർ ചെയ്തിട്ടുള്ളത്. സെറ്റിൽ ഏറെ ഊർജസ്വലയായാണ് അവരെ കാണുന്നത്. എനിക്ക് എപ്പോഴും അവരെ ഇഷ്ടമാണ്. ഒന്നിച്ചു വർക്ക് ചെയ്യാനും ആഗ്രഹിച്ചിരുന്നു. ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്. - പ്രഭാസ് പറഞ്ഞു.
ബംഗളൂരു സ്വദേശിയായ ദീപികയുടെ ആദ്യത്തെ തെന്നിന്ത്യൻ ചിത്രമാണ് കൽക്കി. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം ഒരു സയൻസ് ഫിക്ഷനാണ്. കമൽഹാസനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.